Type Here to Get Search Results !

Bottom Ad

വേങ്ങര വിട്ട് കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്


മലപ്പുറം (www.evisionnews.in): മുസ്ലിം ലീഗ് നേതാവും വ്യവസായ മന്ത്രിയുമായ പി.കെ കുഞ്ഞാലിക്കുട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലവില്‍ നിയമസഭയില്‍ പ്രതിനിധീകരിക്കുന്ന വേങ്ങര മണ്ഡലം വിട്ട് ജില്ലാ ആസ്ഥാനം ഉള്‍പ്പെടുന്ന മലപ്പുറത്തേക്ക് മാറുന്നതായി സൂചനകള്‍ ശക്തമായി. കുഞ്ഞാലിക്കുട്ടിയുടെ ഈ നീക്കം മാധ്യമങ്ങളില്‍ പരക്കെ ചര്‍ച്ചയായിട്ടുണ്ട്. 

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പാര്‍ട്ടിയുടേതായിരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സുരക്ഷിത മണ്ഡലം വേണമെന്ന ആവശ്യം ലീഗില്‍ ആരും ഉന്നയിച്ചിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ടി ഉബൈദുള്ള മത്സരിച്ച് റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച മണ്ഡലമാണ് മലപ്പുറം. 


Keywords: Kerala-news-kunhalikkutty-vengara

Tags

Post a Comment

0 Comments

Top Post Ad

Below Post Ad