ബെദിര (www.evisionnews.in): ജീവകാരുണ്യ പ്രവര്‍ത്തന മേഖലയിലെ നിറസാന്നിധ്യമായ ബെദിര ലജ്‌നത്ത് മസാലിഹില്‍ മുസ്ലിമീന്‍ സംഘടനയുടെ നാല്‍പതാം വാര്‍ഷിക സമാപനത്തിന് തുടക്കം കുറിച്ച് ബെദിരയില്‍ ജമാഅത്ത് പ്രസിഡണ്ട് ബി.എം എ മുഹമ്മദ് കുഞ്ഞി പതാക ഉയര്‍ത്തി. ഖത്തീബ് അഹ്മദ് ദാരിമി പ്രാര്‍ത്ഥന നടത്തി.
ഇബ്രാഹിം ഫൈസി ജെഡിയാര്‍, ബി.എ കുഞ്ഞഹമ്മദ്, സി.എ അബ്ദുല്ല കുഞ്ഞി, സി.എം ഖാലിദ് ഹാജി, ബി.എം.സി ബഷീര്‍, ഹാരിസ് ബെദിര, ബി.എസ് അബ്ദുല്ല, സി.എ മുഹമ്മദ് കുഞ്ഞി, ബി.എം റസാഖ് ഹാജി, അബ്ബാസ് ബി.എം.സി, ഹസന്‍ ഹാജി ചാല, ബി.എ അബൂബക്കര്‍, മുഫീദ് ഹുദവി, അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ചാല, അഫ്‌സല്‍ ഹുദവി, അബ്ദുല്ല മുസ്ലിയാര്‍ മടവൂര്‍, സി.ഐ ഹമീദ്, സദര്‍ റിയാസ്, ഇര്‍ഷാദ് ഹുദവി ബെദിര സംബന്ധിച്ചു.
അഞ്ച് ദിവസങ്ങളിലായി നടക്കുന്ന മതപ്രഭാഷണം ഇന്ന് രാത്രി ഏഴ് മണിക്ക് നജ്മുദ്ദീന്‍ പൂക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇബ്രാഹിം ഖലീല്‍ ഹുദവി, ബഷീര്‍ ഫൈസി ദേശമംഗലം, അല്‍ ഹാഫിള് അബൂ ഹാനി നിസാമി മലേഷ്യ പ്രഭാഷണം നടത്തും.
31ന് സമാപന സമ്മേളനം ശൈഖുല്‍ ജാമിഅ പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മജീദ് ബാഖവി കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തും. പ്രസിഡണ്ട് ഹമീദ് ബെദിര അധ്യക്ഷത വഹിക്കും. മതരാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ സംബന്ധിക്കും.

Post a Comment
0 Comments