]ബദിയടുക്ക (www.evisionnews.in): ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യക്ക് ഗുരുതരം. ബദിയടുക്ക ചെമ്പല്‍ത്തിമാറിലെ സതീശനാ (48)ണ് മരിച്ചത്. പരിക്കേറ്റ ഭാര്യ ചന്ദ്രകല (35)യെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ പത്തു മണിയോടെ ബദിയടുക്ക സര്‍ക്കിളിന് സമീപമാണ് അപകടം. ബദിയടുക്കയില്‍ ഭാര്യയുമായി വീട്ടിലേക്ക് പോകുന്നതിടെ ചെര്‍ക്കള ഭാഗത്ത് നിന്ന് വരികയായ കാര്‍ ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ സതീശനെയും ചന്ദ്രകലയെയും ഉടന്‍ മംഗളൂരു ആസ്പത്രിയിലേക്ക് കൊണ്ടുപോയെങ്കിലും തലക്ക് ഗുരുതരമായി പരിക്കേറ്റ സതീശന്‍ വഴി മധ്യേ മരിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിക്കുന്നു.
Keywords: Kasaragod-news-bike-car-accident
Post a Comment
0 Comments