Type Here to Get Search Results !

Bottom Ad

മുസ്‌ലിം വ്യക്തിനിയമത്തില്‍ അപാകതകളുണ്ടെന്ന് മുജാഹിദ് നേതാക്കള്‍


കോഴിക്കോട്: (www.evisionnews.in) മുസ്‌ലിം വ്യക്തിനിയമത്തില്‍ അപാകതകളുണ്ടെന്നും പരിഹരിക്കണമെന്നും മുജാഹിദ് നേതാക്കള്‍. ഖുര്‍ആനോ, ഇസ്ലാമിക ശരിഅത്തോ അനുസരിച്ചല്ല വ്യക്തിനിയമമുള്ളത്. ഇത് പരിഹരിക്കപ്പെടണം. ഇക്കാര്യത്തില്‍ മുസ്ലിം സമുദായസംഘടനകള്‍ ഒരുമിച്ച് നില്‍ക്കണമെന്നും കെഎന്‍എം മടവൂര്‍ വിഭാഗം നേതാവ് സലാഹുദ്ധീന്‍ മദനി പറഞ്ഞു.

വ്യക്തിനിയമം സംബന്ധിച്ച ജസ്റ്റിസ് കമാല്‍പാഷയുടെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് കെഎന്‍എം നിലപാട് വ്യക്തമാക്കിയത്. ഇസ്ലാമിക പ്രമാണങ്ങളനുസരിച്ചല്ല മുസ്ലിം വ്യക്തിനിയമം.

മുസ്ലിം വ്യക്തിനിയമത്തിലെ അപാകതകള്‍ പരിഹരിക്കപ്പെടാത്തപക്ഷം ഏകസിവില്‍ കോഡിന് വേണ്ടിയുള്ള ആവശ്യമുയരും. വ്യക്തിനിയമപരിഷ്‌കരണത്തിന് മുസ്ലിം സംഘടനകള്‍ മുന്‍കൈ എടുക്കണമെന്നും സലാഹുദ്ധീന്‍ മദനി പറഞ്ഞു.

keywords: muslim-low-mujahid-against

Tags

Post a Comment

0 Comments

Top Post Ad

Below Post Ad