Type Here to Get Search Results !

Bottom Ad

മച്ചംപാടി മഖാം ഉറൂസ് സമാപിച്ചു


മഞ്ചേശ്വരം :(www.evisionnews.in) പാടി മഖാം ഉറൂസ് ഞായറാഴ്ച്ച പകല്‍ പതിനായിരങ്ങള്‍ക്ക് അന്നദാനം നല്‍കിക്കോണ്ട് സമാപിച്ചു . സമാപന സംഗമം പാണക്കാട് സയ്യിദ് ബഷീരലീ ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു . കാഞ്ഞങ്ങാട് ഖാസി ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു . മംഗളൂരു ഖാസി ത്വാഖ അഹ്മദ് മുസ്ലിയാര്‍ , മണി അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ മുഖ്യ അതിഥികളായിരുന്നു . അഡ്വ. ഹനീഫ് ഹുദവി മുഖ്യ പ്രഭാഷണം നടത്തി . അബ്ദുല്‍ ഹമീദ് ദാരിമി , അബ്ദുള്ള സഅദി ,ഫാരൂഖ് മദനി . തുടങ്ങിവര്‍ സംസാരിച്ചു . ഭഷീര്‍ ഭാഖവി സ്വാഗതം പറഞ്ഞു . ഞായറാഴ്ച്ച പകല്‍ നടന്ന മൗലീദ് പാരായണത്തിന്‍ സയ്യിദ് അലി തങ്ങള്‍ കുമ്പോള്‍ നേത്രത്വം നല്‍കി . ഉറൂസിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം മഞ്ചേശ്വരം എം.എല്‍.ഇ പി.ബി അബ്ദുറസാഖ് ഉദ്ഘാടനം ചെയ്തു . എ.കെ.എം അശ്രഫ് , മുക്താര്‍ , അസീസ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു ഉറൂസ് കമിറ്റി പ്രസിഡണ്ട് പി.എച്ച് അബ്ദുല്‍ ഹമീദ് , ജമാഅത്ത് പ്രസിഡണ്ട് ഹുസൈനാര്‍ ഹാജി , ഭാരവാഹികളായ അബ്ദുല്‍ റഹിമാന്‍ ഹാജി , ഖലില്‍ ബജാല്‍ , അബ്ദുള്ള ഹാജി , അസീസ് ഹാജി , ഖാദര്‍ ഹാജി , മോനു ഹാജി , ഇബ്രാഹിം പി.പി സന്നിഹിദരായിരുന്നു . ആരിഫ് മച്ചംപാടി സ്വാഗതവും റാസിഖ് നന്നിയും പറഞ്ഞു . ഞായറാഴ്ച്ച പകല്‍ മുന് കേന്ദ്ര മന്ത്രി അസ്‌കര്‍ ഫെര്‍ണാണ്ടസ് , കാസര്‍കോട് ജില്ലാ പഞ്ചായത്ത് അംഗം ഹര്‍ഷാദ് വോര്‍ക്കാടി ഉറൂസ് സംന്ദര്‍ശനം നടത്തി .

Post a Comment

0 Comments

Top Post Ad

Below Post Ad