Type Here to Get Search Results !

Bottom Ad

മോഡിയുടെ വാരണാസി വൃത്തിഹീനമായ നഗരം മൈസൂരു വൃത്തിയുള്ള നഗരം



ന്യൂഡൽഹി:(www.evisionnews.in) രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി തുടർച്ചയായ രണ്ടാംവർഷവും മൈസൂരു തിരഞ്ഞെടക്കപ്പെട്ടു. ഏറ്റവും വൃത്തിഹീനമായ നഗരം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തിന്റെ കേന്ദ്രമായ വാരണാസിയാണ്. സ്വച്ഛ്ഭാരത് പദ്ധതിയുടെ ഭാഗമായി കേന്ദ്ര നഗരവികസന മന്ത്രാലയം നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്." 
 നഗരവികസനമന്ത്രി വെങ്കയ്യ നായിഡുവാണ് സർവേ ഫലം പുറത്തുവിട്ടത്.

പ്രധാന മന്ത്രി ആവിഷ്കരിച്ച പദ്ധതി സ്വന്തം മണ്ഡലത്തിൽ കാര്യമായ പ്രതികരണമൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് സർവേ ഫലം വ്യക്തമാക്കുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിയ്ക്കുന്ന കാര്യത്തിൽ 73 നഗരങ്ങളിൽ 65 വാരണാസി. 2014 മുതൽ 20,000 കോടി രൂപയാണ് വാരണാസിയുടെ വികസനപ്രവർത്തനങ്ങൾക്കായി അനുവദിച്ചത്. ഛണ്ഡീഗഡ്, തിരുച്ചിറപ്പള്ളി എന്നിവയാണ് എറ്റവും വൃത്തിയുള്ള നഗരങ്ങളിൽ രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും വിശാഖപട്ടണവും ആദ്യ അഞ്ച് നഗരങ്ങളുടെ പട്ടികയിലുണ്ട്. 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്തെ 73 നഗരങ്ങളിൽ നടത്തിയ സർവേയിലാണ് വിവരം. മാലിന്യസംസ്കരണം, പൊതുകക്കൂസുകൾ, തുടങ്ങിയ കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പഠനം.
ധൻബാദ്, അസൻസോൾ, പാറ്റ്ന, മീററ്റ്, റായ്പൂർ, ഗാസിയാബാദ്, ജംഷഡ്പൂർ, കല്യാൺ - ഡോമ്പിവിളി, ഇറ്റാനഗർ എന്നിവയാണ് വാരണാസി കഴിഞ്ഞാൽ ഏറ്റവും വൃത്തിഹീനമായ നഗരങ്ങൾ. ന്യൂഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ നാലാം സ്ഥാനം നേടിയെങ്കിലും ഡൽഹിയുടെ ബാക്കി പ്രദേശങ്ങൾ വൃത്തിഹീനം തന്നെ.








Tags

Post a Comment

0 Comments

Top Post Ad

Below Post Ad