Type Here to Get Search Results !

Bottom Ad

ഉദുമ സ്വദേശിയെ വധിച്ച മൂന്നുപേര്‍ക്ക് ദുബൈയില്‍ 15 വര്‍ഷം തടവുശിക്ഷ

ദുബൈ:(www.evisionnews.in) ഉദുമ സ്വദേശിയാ യ റസ്റ്റോറന്റ് ജീവനക്കാരനെ കൊലപ്പെടുത്തി 96000 ദിര്‍ഹം കവര്‍ന്ന കേസില്‍ ഖസാക്കിസ്ഥാന്‍ സ്വദേശികളായ മൂന്ന് പ്രതികള്‍ക്ക് 15 വര്‍ഷം തടവുശിക്ഷ. 
തടവ് അനുഭവിച്ച ശേഷം ഇവരെ നാടുകടത്താനും ദുബൈ കോടതി വിധിച്ചു. ദു ബൈ അബുഹൈല്‍ ഗാരേജ് ബില്‍ഡിങ്ങിലെ അബുഹൈ ല്‍ റസ്റ്റോറന്റ് ജീവനക്കാരനാ യിരുന്ന ഉദുമ കാപ്പിലിലെ പ രേതനായ ഇബ്രാഹീമിന്റെ മ കന്‍ മുഹമ്മദ് ഹനീഫ(27)യെ വധിച്ച കേസിലാണ് ശിക്ഷ. 
2013 ഡിസംബര്‍ ആറിന് പുലര്‍ച്ചെയായിരുന്നു കൊല. 20 നും 30 നും ഇടയില്‍ പ്രായക്കാരാണ് പ്രതികള്‍. മോഷണത്തിനിടയിലായിരുന്നു കൊലപാതകം. പ്രതികളെ കുറ്റകൃത്യത്തിന് സഹായിച്ച മറ്റു രണ്ടു ഖസാക്ക് പൗരന്മാ ര്‍ക്ക് ഏഴുവര്‍ഷം തടവും കോ ടതി വിധിച്ചിട്ടുണ്ട്. മോഷണ വും കൊലയും നടക്കുമ്പോള്‍ ഇവര്‍ പുറത്തുകാവല്‍ നില്‍ ക്കുകയായിരുന്നു. കണ്ണൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലു ള്ള ഹോട്ടലിനോടനുബന്ധിച്ചുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍ മോ ഷണം നടത്താനാണ് പ്രതികളെത്തിയത്. സമീപത്തെ റ സ്റ്റോറന്റ് ശുചീകരിക്കുകയായിരുന്ന ഹനീഫയുടെ ശ്രദ്ധയില്‍ മോഷ്ടാക്കള്‍ പെട്ടതോടെയാണ് സംഘം ഇയാളെ വ കവരുത്തിയത്. കൈകള്‍ പി ന്നില്‍ കെട്ടിയിട്ട് അടിച്ച് വീ ഴ്ത്തുകയായിരുന്നു. വായില്‍ ടേപ്പ് ഒട്ടിക്കുകയും ചെയ്തു. കൊലപാതകം കഴിഞ്ഞാണ് കവര്‍ച്ച നടത്തിയത്. പിന്നീട് സേഫ് കാറില്‍ കയറി രക്ഷപ്പെട്ടു. പുലര്‍ച്ചെ ഒരു മണിയോടെ നടന്ന കൊലപാതകത്തില്‍ കൊലയാളികളുടെ ചി ത്രങ്ങള്‍ ഹോട്ടലില്‍ സ്ഥാപിച്ചിരുന്ന സി സി ടി വിയില്‍ പതിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ പ്രതികളെ അധി കം വൈകാതെ പിടികൂടാനായി. 

ഹനീഫയുടെ പിതാവ് ഇ ബ്രാഹീം ഏഴുവര്‍ഷം മുമ്പ് ഉദുമ പള്ളത്ത് തീവണ്ടി തട്ടി മരിച്ചു. ഭാര്യ: ഖൈറുന്നിസ. മരണത്തിന് രണ്ടുവര്‍ഷം മുമ്പായിരുന്നു വിവാഹം

Post a Comment

0 Comments

Top Post Ad

Below Post Ad