Type Here to Get Search Results !

Bottom Ad

കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി

evisionnews

കാസര്‍കോട്:(www.evisionnews.in)സംസ്ഥാന വ്യാപകമായി ക്രമക്കേടുകള്‍ തടയുന്നതിന് മാളുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ പരിശോധന നടത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക മിന്നല്‍ പരിശോധന നടത്തി. പരിശോധനാവേളയില്‍ ക്രമക്കേടുകളായ ഒരു ഗ്രാം കൃത്യതയുളള ത്രാസ് ഉപഭോക്താക്കള്‍ കാണത്തക്ക രീതിയില്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കാത്തതിനും പായ്ക്കര്‍ രജിസ്‌ട്രേഷന്‍ എടുക്കാത്തതിനും ഇറക്കുമതി ചെയ്ത ഉല്പന്നങ്ങളില്‍ നിയമ പ്രകാരം പ്രഖ്യാപനങ്ങള്‍ ഇല്ലാതെയും വ്യാപാരം നടത്തിയ അഞ്ച് സ്ഥാപനങ്ങള്‍ക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിച്ചു.

പരിശോധനകള്‍ക്ക് അസിസ്റ്റന്റ് കണ്‍ട്രോളര്‍മാരായ ഐ രാമ പ്രസാദ ഷെട്ടി, പി ശ്രീനിവാസ എന്നിവര്‍ നേതൃത്വം നല്‍കി. ഇന്‍സ്‌പെക്ടര്‍ കെ ശശികല, ഇന്‍സ്‌പെക്ടിംഗ് അസിസ്റ്റന്റുമാരായ ടി നാരായണന്‍, കെ ഹരിദാസ്, ഉണ്ണികൃഷ്ണന്‍ നായര്‍, കെ എസ് ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad