ന്യൂഡല്‍ഹി:(www.evisionnews.in) കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി രാജ്യദ്രോഹിയാണെന്നും അദ്ദേഹത്തെ തൂക്കിലേറ്റിയോ വെടിവച്ചോ വധിക്കണമെന്നും രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൈലാഷ് ചൗധരി. ബാര്‍മര്‍ ജില്ലയിലെ ബെയ്ട്ടോ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് കൈലാഷ്. ജെഎന്‍യുവില്‍ കനയ്യ കുമാറിന്റെ അറസ്റ്റിനെതിരേ സമരം ചെയ്യുന്ന വിദ്യാര്ഥികള്ളെ കാണാന്‍ രാഹുല്‍ എത്തിയതാണ് രാജ്യദ്രോഹക്കുറ്റമായി എംഎല്‍എ പറയുന്നത്. രാജസ്ഥാനിലെ കര്‍ഷകരുടെ യോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് ബിജെപി എംഎല്‍എയുടെ വിവാദ പരാമര്‍ശം.
കോണ്‍ഗ്രസുകാര്‍ 'രാജ്കുമാര്' എന്നു വിളിക്കുന്നയാള്‍ക്ക് ഇന്ത്യയില്‍ ജീവിച്ച് പാക്കിസ്ഥാനു സിന്ദാബാദ് വിളിക്കാന്‍ അവകാശമില്ലെന്നും അഫ്സല് ഗുരുവിനെ രക്തസാക്ഷിയായി കാണുന്നവര്‍ക്കൊപ്പമാണ് ഇയാളെന്നും ബിജെപി എംഎല്‍എ ആരോപിച്ചു.
Post a Comment
0 Comments