കാസര്‍കോട്:(www.evisionnews.in)സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ ശ്രീ ശാരദാംബ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഷേണിയില്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി പാസ്‌വേഡ് 2016 ദ്വിദിന വികസന കരിയര്‍ ഗൈഡന്‍സ് ക്യാംപ് സംഘടിപ്പിച്ചു. ക്യാംപ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. എസ് എസ് എച്ച് എസ് എസ് മാനേജര്‍ ജെ എസ് സോമശേഖര അധ്യക്ഷത വഹിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സഫറീന, എന്‍മകജെ ഗ്രാമപഞ്ചായത്ത് മെമ്പര്‍ വി പുഷ്പ, വൈ ശാരദ എന്നിവര്‍ സംസാരിച്ചു. ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി കാസര്‍കോട് സ്വാഗതവും അഷറഫ് മര്‍ത്ത്യ നന്ദിയും പറഞ്ഞു. ക്യാംപില്‍ കെ ജയപാലന്‍, ഹാശിം അരിയില്‍, അബ്ദുള്‍ ലത്തീഫ് മട്ടന്നൂര്‍, എ എം സാദികുല്‍ അമീന്‍ തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. സാംസ്‌കാരിക പരിപാടിയും മാജിക് ഷോയും നടത്തി.

Post a Comment
0 Comments