Type Here to Get Search Results !

Bottom Ad

വ്യാജ പാസ്‌പോര്‍ട്ട്: പരപ്പനങ്ങാടി സ്വദേശിയെ അറസ്റ്റ് ചെയ്തു

ബദിയടുക്ക: (www.evisionnews.in)വ്യാജ പാസ്‌പോര്‍ട്ട് കേസില്‍ പ്രതിയായ പരപ്പനങ്ങാടി സ്വദേശിയെ ബദിയടുക്ക എസ്.ഐ എ. ദാമോദരന്‍ അറസ്റ്റ് ചെയ്തു. പരപ്പനങ്ങാടി പച്ചപ്പാടി മമ്മിലപ്പാട്ട് ഉസ്മാന്‍ (37)ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ ജിദ്ദയില്‍ നിന്നും കോഴിക്കോട്ട് എത്തിയപ്പോഴാണ് അറസ്റ്റ് ചെയ്തത്. 
2001ല്‍ ബദിയടുക്ക വിദ്യാഗിരിയിലെ ബഷീറിന്റെ പേരിലാണ് ഉസ്മാന്‍ വ്യാജ പാസ്‌പോര്‍ട്ട് നേടിയതെന്ന് പൊലീസ് പറഞ്ഞു. 2013ല്‍ ഉസ്മാനെതിരെ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. വിദേശത്തായിരുന്ന ഉസ്മാന്‍ വ്യാഴാഴ്ച രാവിലെ നാട്ടിലേക്ക് മടങ്ങിയപ്പോഴാണ് കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിലായത്. പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad