കാസര്‍ക്കോട് (www.evisionnews.in):സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കഴിഞ്ഞ നാലു വര്‍ഷങ്ങളായി നടപ്പിലാക്കി വരുന്ന ജൈവ കൃഷി വികസന പദ്ധതിയുടെ ഭാഗമായി ജൈവ സന്ദേശ കൃഷി യാത്ര യുടെ സംസ്ഥാന തല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി കാസര്‍കോട്് ഫ്‌ളാഗ് ഓഫ് ചെയ്ത് നിര്‍വ്വഹിക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ-മൃഗ സംരക്ഷണ - അച്ചടി വകുപ്പ് മന്ത്രി .കെ.പി.മോഹനന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും.് . എന്‍.എ.നെല്ലിക്കുന്ന ്എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍, വിവിധ ജനപ്രതിനിധികള്‍, കൃഷി വകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരാവും. പരിപാടിയുടെ ഭാഗമായി നിയമസഭാ നിയോജക മണ്ഡലം തോറും നാളെ (29) മുതല്‍ മാര്‍ച്ച് 3 വരെ ജൈവ കാര്‍ഷിക സെമിനാറും, കൃഷി വകുപ്പിലെ ജില്ലയിലെ കലാകാരന്‍മാര്‍ അണിനിരക്കുന്ന ജൈവ സന്ദേശ കൃഷി യാത്രക്ക് സ്വീകരണവും നല്‍കും. ലോകത്തിന് കേരള സംസ്ഥാനത്തിന്റെ പുത്തന്‍ സന്ദേശമായി ജൈവകൃഷിയുടെ പ്രാധാന്യവും, അവബോധവും സൃഷ്ടിക്കുന്നതിന് പുത്തന്‍ ആശയമായി മെഡിക്കല്‍ ലാബിനു പകരം ബയോ കണ്‍ട്രോള്‍, ബയോ ഇന്‍പുട്ട് ലാബുകള്‍, ജൈവ കൃഷി പാഠ്യ വിഷയമാക്കുക, ത്രിതല പഞ്ചായത്തുകളില്‍ ജൈവ കൃഷി പദ്ധതിക്ക് പ്രാധാന്യം നല്‍കുക, സമൂഹത്തിലെ മുഴുവന്‍ ജനവിഭാഗങ്ങളും ആരോഗ്യത്തിന് ഹാനികരമല്ലാത്ത സുരക്ഷിത ഭക്ഷണം ശീലമാക്കുന്നതിന് ജൈവ കൃഷിരീതിയില്‍ സാദ്ധ്യമായ തോതില്‍ പച്ചക്കറികളും മറ്റും ഉല്പാദിപ്പിക്കുക എന്നിവയാണ് സന്ദേശ യാത്രയുടെ ഉദ്ദേശം. ജില്ലയില്‍ നിയോജക മണ്ഡലം പരിപാടികള്‍ 29ന് കാസര്‍കോട്, മാര്‍ച്ച് 1ന് രാവിലെ 11 മണിക്ക് മഞ്ചേശ്വരം, മാര്‍ച്ച് 2ന് രാവിലെ 11 മണിക്ക് ഉദുമ, ഉച്ചക്ക് 3 മണിക്ക് കാഞ്ഞങ്ങാട്, മാര്‍ച്ച് 3ന് ഉച്ചയ്ക്ക് 2 മണിക്ക് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം ജൈവ കാര്‍ഷിക സെമിനാറും സന്ദേശ യാത്രയുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാാണെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
ജൈവ സന്ദേശ കൃഷി യാത്ര സംസ്ഥാന തല ഉദ്ഘാടനംതിങ്കളാഴ്ച മുഖ്യമന്ത്രി നിര്‍വ്വഹിക്കും
12:26:00
0

Tags

Post a Comment
0 Comments