കാസര്‍കോട്:(www.evisionnews.in)നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ സര്‍ഗധാര കലാവേദി മുക്കുന്നോത്ത് സംഘടിപ്പിക്കുന്ന ജില്ലാതല ഇന്റര്‍ ക്ലബ്ബ് സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ ഈ മാസം 20,21 തീയ്യതികളില്‍ ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിക്കും. ഫുട്‌ബോള്‍, വോളിബോള്‍, ഷട്ടില്‍ എന്നീ ഇനങ്ങളില്‍ ബ്ലോക്ക്തല മത്സര വിജയികളാണ് പങ്കെടുക്കുക. 21 ന് നടക്കുന്ന കബഡി മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുളള ക്ലബ്ബുകള്‍ ടീമംഗങ്ങളുടെ വിശദാംശങ്ങള്‍ സഹിതം 20 നകം 9961060586, 9539854394, 9995004828 എന്നീ നമ്പറുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ അറിയിച്ചു.

Post a Comment
0 Comments