Type Here to Get Search Results !

Bottom Ad

ക്രിമിനില്‍ കേസുകളിലെ പ്രതിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹൊസ്ദുര്‍ഗ്ഗ് (www.evisionnews.in): നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പചുമത്തി ജയിലിലടച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ സുമിത്തിനെ (26)യാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാന്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.

രാജപുരം എസ്.ഐയായിരുന്ന ഇ.വി രവീന്ദ്രനെ കാര്‍ തടഞ്ഞ് ആക്രമിച്ചതുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുമിത്തെന്ന് പോലീസ് പറഞ്ഞു. ഈ കേസില്‍ സുമിത്ത് അടക്കമുള്ള പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് ശേഷവും സുമിത്ത് അക്രമങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് പ്രതിയെ കാപ്പനിയമ പ്രകാരം അറസ്റ്റു ചെയ്യാന്‍ ഉത്തരവുണ്ടായത്.


Keywords: Kasaragod-news-kappa-arrest

Post a Comment

0 Comments

Top Post Ad

Below Post Ad