Type Here to Get Search Results !

Bottom Ad

സി.എം ചിന്തകള്‍ ബഹുസ്വര സമൂഹത്തിലെ മാനവിക തിരിച്ചറിവിന് : ഹകീം ഫൈസി

eisionnews

ഉദുമ (www.evisionews.in): ചെമ്പരിക്ക ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ചിന്തകള്‍ മാനുഷിക തിരിച്ചറിവിനും സാമുദായിക നന്മയ്ക്കും പര്യാപ്തമാണെന്ന് വാഫി കോളജ് പ്രിന്‍സിപ്പല്‍ ഹക്കീം ഫൈസി ആദൃശ്ശേരി. ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ മാനുഷിക പരിഗണനയും മാനുഷിക ബോധവും മനസിലും ശരീരത്തിലും കാത്തു സൂക്ഷിക്കണമെന്നും അത്തരത്തിലുള്ള ജീവിതത്തിന് ഉദാത്ത മാതൃകയാണ് സി.എം അബ്ദുല്ല മൗലവിയുടെ ജീവതമെന്നും അദ്ദേഹം പറഞ്ഞു.
ദാറുല്‍ ഇര്‍ശാദ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയായ ഇമാദിന്റെ സെന്റര്‍ ഉദ്ഘാടനത്തിന്റെ ഭാഗമായി ദാറുല്‍ ഇര്‍ശാദ് സ്റ്റുഡന്‍സ് അസോസിയേഷന്‍ ദിശയുമായി സഹകരിച്ച് ബഹുസ്വരതയുടെ മാനവിക പക്ഷം എന്ന ശീര്‍ഷകത്തില്‍ നടത്തിയ സി.എം അബ്ദുല്ല മൗലവി രണ്ടാം മെമ്മോറിയല്‍ ലക്ചര്‍ അവതരിപ്പിച്ച്് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമസ്ത കേന്ദ്ര മുശാവറ അംഗം യു.എം അബ്ദു റഹ്മാന്‍ മൗലവി അധ്യക്ഷത വഹിച്ചു   എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൊതു സമൂഹത്തില്‍ മുസ്‌ലിം പണ്ഡിതര്‍ സ്വീകരിച്ച സമീപനങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. കെ.ടി ഹാരിസ് ഹുദവിയും ബഹുസ്വര സമൂഹത്തിലെ മുസ്‌ലിം എന്ന വിഷയത്തില്‍ സിദ്ദീഖ് നദ്‌വി ചേരൂരും വിഷയാവതരണം നടത്തി.
മതമൈത്രിയുടെ സന്ദേശം ഉണര്‍ത്തിയ രണ്ടാം സെഷനില്‍ മോയിന്‍ ഹുദവി മലയമ്മ ആമുഖഭാഷണം നടത്തി. ഇസ്‌ലാം സമാധാനമാണെന്ന വിഷയത്തില്‍ ഡോ.സലീം നദ്‌വി സെമിനാര്‍ അവതരിപ്പിച്ചു. ബഹുസ്വരതയുടെ ആവശ്യകതയെ ചര്‍ച്ച ചെയ്ത സെഷനില്‍ ബഹുസ്വരതയും സമാധാനവും എന്ന വിഷയത്തില്‍ വളരെ രസകരമായി ഡോ. ആര്‍.സി കരിപ്പത്തും ബഹുസ്വര സമൂഹത്തിന്റെ മതസ്‌നേഹം എന്ന വിഷയത്തില്‍ ഫാദര്‍ ജോര്‍ജ് എളുക്കുന്നില്‍ ക്ലാസ് നടത്തി. യു എം അബ്ദുല്‍ റഹ്മാന്‍ മൗലവി, കെ.കെ അബ്ദുല്ല ഹാജി, എം.സി ഖമറുദ്ദീന്‍, കെ ബി എം ശരീഫ് കാപ്പില്‍, ഷാഫി നാലപ്പാട്, അഡ്വ. ഹനീഫ് ഇര്‍ശാദി ഹുദവി, നൗഫല്‍ ഹുദവി കൊടുവള്ളി, പാദൂര്‍ കുഞ്ഞാമു ഹാജി, ജാബിര്‍ ഇര്‍ശാദി ഹുദവി, സിറാജ് ഇര്‍ശാദി ഹുദവി, ബാശിദ് ബംബ്രാണി, ഇബ്രാഹിം പാണത്തൂര്‍ സംബന്ധിച്ചു. വൈകിട്ട് അഞ്ചുമണിക്ക് നടന്ന ഇമാദ് സംഗമത്തില്‍ അമ്പതോളം ഹുദവി പണ്ഡിതര്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad