Type Here to Get Search Results !

Bottom Ad

നിയന്ത്രണംവിട്ട ബസ് മരത്തിലിടിച്ച് നിന്നു: വന്‍ ദുരന്തം ഒഴിവായി

ബദിയടുക്ക (www.evisionnews.in): നിയന്ത്രണം വിട്ട സ്വകാര്യ ബസ് മരത്തിലിടിച്ച് നിന്നു. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെ കുമ്പഡാജെക്ക് സമീപമാണ് അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കാസര്‍കോട്ട് നിന്ന് ബെളിഞ്ചയിലേക്ക് പോവുകയായിരുന്ന ബിലാല്‍ ബസാണ് അപകടത്തില്‍പെട്ടത്. ബ്രേക്ക് തകരാറിലായതിനെ തുടര്‍ന്ന് നിയന്ത്രണംവിട്ട ബസ് റോഡരികിലെ മരത്തിലും പിന്നീട് ഓവുചാലിലും ഇടിച്ച് നില്‍ക്കുകയായിരുന്നു. ആര്‍ക്കും പരിക്കില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad