കാസര്‍ഗോഡ്: പള്ളം ഹൈദ്രോസ് ജമാഅത്ത് റിലീഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈമാസം 15 മുതല്‍ 18 വരെ നെല്ലിക്കുന്ന് പള്ളം ബ്രദേര്‍സ് ഗ്രൗണ്ടില്‍ ജൂദ് 2016 എന്ന പേരില്‍ മതപ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നു.
15ന് തിങ്കളാഴ്‌ച നടക്കുന്ന പ്രാര്‍ത്ഥനയ്‌ക്ക് അസ്സയിദ് ഫക്രുദ്ദീന്‍ അല്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി 8.30ന് വില നല്‍കിയാലും വിലയ്‌ക്ക് കിട്ടാത്ത അമൂല്യ സമ്പത്ത് എന്ന വിഷയത്തില്‍ അല്‍ ഹാഫിസ് മാഹിന്‍ മന്നാനി മതപ്രഭാഷണം നടത്തും.
16ന് നടക്കുന്ന പ്രാര്‍ത്ഥനയ്‌ക്ക് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 8.30ന് നാവിന്റെ നാശം നരഗതിയിലേക്ക് എന്ന വിഷയത്തില്‍ ഹാമീദ് യാസിന്‍ അല്‍ ജൗഹരി മതപ്രഭാഷണം നടത്തും.
17ന് നടക്കുന്ന പ്രാര്‍ത്ഥനയ്‌ക്ക് നെല്ലിക്കുന്ന് ജുമാമസ്‌ജിദ് ഖത്തീബ് ജി എസ് അബ്‌ദുറഹ്‌മാന്‍ നേതൃത്വം നല്‍കും. 8.30ന് നാം ഭൂമിയിലെ വിരുന്നുകാര്‍ എന്ന വിഷയത്തില്‍ വഹാബ് നഈമി കൊല്ലം മതപ്രഭാഷണം നടത്തും.
18ന് നടക്കുന്ന പ്രാര്‍ത്ഥനയ്‌ക്ക് പള്ളം ജുമാമസ്‌ജിദ് ഖത്തീബ് അബ്‌ദത്ത് ബാഖഫി നേതൃത്വം നല്‍കും. രാത്രി ആത്മ സമര്‍പ്പണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ അല്‍ ഹാഫിസ് അബൂ ഹാനി നിസാമി മലേഷ്യ മതപ്രഭാഷണം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എ കെ ബദറുദ്ദീന്‍ അധ്യക്ഷനായി. കണ്‍വീനര്‍ ഹാരിസ് ബന്നു സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ പുതിയപുര, മുഹമ്മദ്‌കുഞ്ഞി സ്രാങ്ക്, ജോയിന്റ് കണ്‍വീനര്‍ യൂസഫ് മിസ്‌ബ, ഹനീഫ് കട്ടപ്പണി, ട്രഷറര്‍ നിയാസ് മൗല, അംഗങ്ങളായ അഷറഫ്, അല്‍ത്താഫ്, സഫ്‌വാന്‍, സുബൈര്‍, അബ്‌ദു, മുസ്‌തഫ, റിഷാദ്, ഷെഫീഖ് സംസാരിച്ചു.

Post a Comment
0 Comments