Type Here to Get Search Results !

Bottom Ad

മടവൂര്‍ കോട്ടയില്‍ ആദ്ധ്യാത്മിക സമ്മേളനം ഫെബ്രുവരി 7ന്‌

evisionnews

കാസര്‍കോട്:(www.evisionnews.in) മടവൂര്‍ കോട്ട മനുഷ്യസ്‌നേഹ ആദ്ധ്യാത്മിക സത്യസനാതന കേന്ദ്രത്തിന്റെ ഇരുപത്തൊന്‍പതാം വാര്‍ഷീകാഘോഷത്തോടനുബന്ധിച്ച് ആദ്ധ്യാത്മീക മഹാ സംഗമവും, മതസൗഹാര്‍ദ്ദ മനുഷ്യസ്‌നേഹ മഹാ സംഗമവും നടത്തുന്നതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫെബ്രുവരി 7 ഞായറാഴ്ച നടക്കുന്ന പരിപാടിക്ക് വടകര അബ്ദുല്‍ റഹ്മാന്‍ ഹാജി പാതാക ഉയര്‍ത്തും. ഉത്തരദേശം സീനിയര്‍ റിപ്പോര്‍ട്ടര്‍ ടി.എ. ഷാഫി സ്വാഗതം പറയും. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ മുഖ്യ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ സയ്യിദ് യെഹ്യ ബുഖാരി തങ്ങള്‍, മുഹമ്മദ് ഹാജി, സയ്യിദ് ഇബ്രാഹീം തങ്ങള്‍, സുഹൈബ് പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

keywords : madavoor-kotta

Post a Comment

0 Comments

Top Post Ad

Below Post Ad