Type Here to Get Search Results !

Bottom Ad

പത്താംതരം കുട്ടികള്‍ വിളിക്കൂ സംശയ നിവാരണത്തിന് ടീച്ചര്‍ തയ്യാര്‍

കാസര്‍കോട്:(www.evisionnews.in) ജില്ലയിലെ പത്താംതരം വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിജയം ലക്ഷ്യമിട്ട് പഠന പിന്തുണ നല്‍കുന്നതിന് ജില്ലാപഞ്ചായത്ത് നടപ്പിലാക്കുന്ന ലാംപ് പദ്ധതിയുടെ ഭാഗമായി ഹലോ ടീച്ചര്‍ ഫോണ്‍ ഇന്‍ പരിപാടി ആരംഭിച്ചു. ഇന്നു മുതല്‍ എസ് എസ് എല്‍ സി പരീക്ഷ അവസാനിക്കുന്ന തീയ്യതി വരെ കുട്ടികള്‍ക്ക് പരീക്ഷ സംബന്ധിയായ സംശയങ്ങള്‍ ദൂരീകരിക്കുന്നതിനാണ് ഈ പരിപാടി. രാത്രി ഏഴ് മണി മുതല്‍ 10 മണി വരെ കുട്ടികള്‍ക്ക് സംശയനിവാരണത്തിനായി വിദഗ്ധ അധ്യാപകരുടെ ഫോണില്‍ വിളിക്കാം. പത്താം തരത്തിലെ എല്ലാ വിഷയത്തിലും തെരെഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ ഇതിനായി തയ്യാറായി. വിഷയവും അധ്യാപകരുടെ ഫോണ്‍ നമ്പറും താഴെ കൊടുക്കുന്നു.മലയാളം - 8281698921, 8281698922. ഇംഗ്ലീഷ് - 8281698923, 8281698924, 8281698925. ഇംഗ്ലീഷ് (കന്നഡ) - 8281698948. ഹിന്ദി - 8281698926, 8281698927. കന്നഡ - 8281698928, 8281698929. മാത്ത്‌സ് - 8281698930, 8281698931. മാത്ത്‌സ് (കന്നഡ) - 8281698932. ഫിസിക്‌സ് - 8281698933, 8281698934. ഫിസിക്‌സ് (കന്നഡ) - 8281698935. കെമിസ്ട്രി - 8281698936, 8281698937. കെമിസ്ട്രി (കന്നഡ) - 8281698938. ബയോളജി - 8281698939. ബയോളജി (കന്നഡ) - 8281698940. സോഷ്യല്‍ സയന്‍സ് - 8281698941, 8281698942. സോഷ്യല്‍ സയന്‍സ് (കന്നഡ) - 8281698943. ഉറുദു - 8281698944. അറബിക് - 8281698945. സംസ്‌കൃതം - 8281698946, 8281698949. കൗണ്‍സലിംഗ് - 8281698947

Post a Comment

0 Comments

Top Post Ad

Below Post Ad