കാസര്‍കോട്:(www.evisionnews.in)വനം, വന്യജീവി വകുപ്പിന്റെ കീഴിലുളള കാസര്‍കോട് വനം ഡിവിഷനിലെ റാണിപുരത്ത് പരിസ്ഥിതിവിനോദസഞ്ചാരം യാഥാര്‍ത്ഥ്യമാകുന്നു. കാസര്‍കോട് വനവികാസ ഏജന്‍സിയുടെ തീരുമാനപ്രകാരം റാണിപുരം ഇക്കോ-ടൂറിസം പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭം കുറിച്ചു. റാണിപുരം വനസംരംക്ഷണ സമിതിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. വനത്തിനും വന്യജീവികള്‍ക്കും നാശം വരാത്ത വിധത്തില്‍ ജനകീയ നിരീക്ഷണത്തിലാണ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നതെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു. വനവികാസ ഏജന്‍സി വഴി പദ്ധതിയുടെ ഭാഗമായുളള ഇക്കോഷോപ്പിലൂടെ വനോല്‍പ്പന്നങ്ങളുടെ വിപണനം ഉടന്‍ ആരംഭിക്കും. സന്ദര്‍ശകര്‍ക്ക് ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 30 രൂപ, കുട്ടികള്‍ക്ക് 15 രൂപ, വിദേശ പൗരന്മാര്‍ക്ക് 100 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ക്യാമറ ഉപയോഗിക്കുന്നതിന് 40 രൂപ നിരക്കില്‍ ടിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ട്രക്കിംഗിനുളള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെടേണ്ട ഫോണ്‍ നമ്പര്‍- 8547602601 -മധുസൂദനന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, 8547602605 - കെ എന്‍ രമേശന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍.

Post a Comment
0 Comments