Type Here to Get Search Results !

Bottom Ad

കാസര്‍കോട് ഗവ: കോളേജില്‍ യക്ഷഗാന ഗവേഷണ കേന്ദ്രം മാര്‍ച്ച് ഒന്നിന് ഉദ്ഘാടനം ചെയ്യും


കാസര്‍കോട്:(www.evisionnews.in) ഗവ: കോളേജില്‍ യക്ഷഗാന ഗവേഷണ കേന്ദ്രം മാര്‍ച്ച് ഒന്നിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രഭാകരന്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരമുള്ള കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് യക്ഷഗാന മ്യൂസിയവും ലൈബ്രറിയും അടങ്ങുന്ന ഗവേഷണ കേന്ദ്രം സ്ഥാപിച്ചത്. മാര്‍ച്ച് ഒന്നിന് രാവിലെ 9.30 കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ: ഖാദര്‍ മാങ്ങാട് തുടങ്ങിയവര്‍ പങ്കെടുക്കും. മ്യൂസിയത്തില്‍ യക്ഷഗാനത്തിന്റെ വേഷങ്ങള്‍, ആഭരണങ്ങള്‍, വാദ്യോപകരണങ്ങള്‍ തുടങ്ങിയവ സജ്ജീകരിക്കും. ലൈബ്രറിയില്‍ യക്ഷഗാനത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങളും യക്ഷഗാനത്തിന് ഉപയോഗിക്കുന്നപുസ്തകങ്ങളും ഒരുക്കും. ഗവേഷണ കേന്ദ്രത്തിന്റെ ഭാഗമായി സെമിനാറുകളും സംഘടിപ്പിക്കും. മ്യൂസിയത്തിലേക്ക് വേണ്ട യക്ഷഗാന വേഷങ്ങളുടെയും ആഭരണങ്ങളുടെയും വാദ്യോപകരണങ്ങളായ ചക്രതാളം, താളം, ഹാര്‍മോണിയം, മൃദ്ദംഗം, ചെണ്ട എന്നിവയുടെയും മാതൃകകള്‍ നിര്‍മ്മിക്കും. നിലവില്‍ കാസര്‍കോട് ഗവ: കോളേജില്‍ കന്നട സാഹിത്യത്തില്‍ ബി.എ, എം. എ, എം.ഫില്‍, പി.എച്ച്.ഡി കോഴ്‌സുകളാണ് ഉള്ളത്. വിദ്യാര്‍ത്ഥികള്‍ക്ക്, മണ്‍മറഞ്ഞുകൊണ്ടിരിക്കുന്ന യക്ഷഗാന കലാരൂപത്തെ നെഞ്ചോട് ചേര്‍ത്ത് പിടിക്കാനും ജീവിതത്തിലേക്ക് തിരിച്ച്‌കൊണ്ട് വരാനുമാണ് ഗവേഷണ കേന്ദ്രം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രം കോ ഓഡിനേറ്റര്‍ ഡോ രത്‌നാകരമല്ലമൂലെ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad