Type Here to Get Search Results !

Bottom Ad

കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവ റിപ്പോർട്ടിംഗ് - ഫോട്ടോഗ്രഫി മാധ്യമ അവാർഡുകൾ പ്രഖ്യാപിച്ചു

കാസർകോട്:(www.evisionnews.in) കഴിഞ്ഞ ജനുവരി നാല് മുതൽ എട്ടു വരെ കാസർകോട് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന കാസർകോട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ മികച്ച നിലയില റിപ്പോർട്ടിംഗ് - ഫോട്ടോഗ്രഫി നടത്തിയ മാധ്യമങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. കലോത്സവ സംഘാടക സമിതിക്കു വേണ്ടി മീഡിയാ കമ്മറ്റി ഏർപ്പെടുത്തിയതാണ് അവാർഡുകൾ.
മികച്ച മലയാളം വാർത്തക്കുള്ള അവാർഡിനു മാതൃഭൂമി ദിന പത്രത്തെയും കന്നഡ വാർത്തക്കുള്ള അവാർഡിനു കന്നഡ കാരവലിനെയും, മികച്ച ഫോട്ടോഗ്രാഫറായി മലയാള മനോരമയിലെ ഫഹദ് മുനീറിനേയും തെരഞ്ഞെടുത്തു. മൊമെന്റൊയും പ്രശംസാ പത്രവും അടങ്ങുന്ന പുരസ്കാരങ്ങൾ പിന്നീട് സമ്മാനിക്കും. 
റഹ്മാൻ തയലങ്ങാടി അധ്യക്ഷനായുള്ള വി വി പ്രഭാകരാൻ, എ എസ് മുഹമ്മദ്‌ കുഞ്ഞി , റഹീം ചൂരി, കെ പി ആചാര്യ, എസ് വി ഭട്ട് എന്നിവരടങ്ങിയ ജൂറി കമ്മറ്റിയാണ് അവാർഡ്‌ തെരഞ്ഞെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad