Type Here to Get Search Results !

Bottom Ad

കനയ്യുമാറിന്റെ കസ്റ്റഡി മാര്‍ച്ച് രണ്ട് വരെനീട്ടി


ന്യൂദല്‍ഹി:(www.evisionnews.in)രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ജെ.എന്‍.യു യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിന്റെ കസ്റ്റഡി മാര്‍ച്ച് രണ്ട് വരെ നീട്ടി. പട്യാല ഹൗസ് കോടതിയാണ് ഈ ഉത്തരവിട്ടത്. ബുധനാഴ്ച ഉച്ചതിരിഞ്ഞാണ് കനയ്യകുമാറിനെ ഡല്‍ഹി പോലീസ് കോടതിയില്‍ ഹാജരാക്കിയത്. കനയ്യക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും കടുത്ത രാജ്യദ്രോഹ കുറ്റമാണ് കനയ്യയുടേതെന്നും ഡല്‍ഹി പോലീസ് അഭിഭാഷകന്‍ വാദിച്ചു. കോടതി ഇത് അംഗീകരിക്കുകയായിരുന്നു. അതിനിടെ പട്ട്യല ഹൗസ് കോടതി ക്യാമ്പസി ല്‍ സംഘര്‍ഷം തുടരുകയാണ്.ആര്‍.എസ്.എസ് അനുകൂല അഭിഭാഷകരാണ് അക്രമികള്‍. ഇവര്‍ മാധ്യമപ്രവര്‍ത്തകരെ തിരഞ്ഞ്പിടിച്ച് ആക്രമിക്കുകയായിരുന്നു.

ഇതിനിടയില്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ചെമലേശ്വര്‍ ഡല്‍ഹി പോലീസ് കമ്മീഷണറെ നേരിട്ട് വിളിച്ച് പട്ട്യാല ഹൗസ് കോടതിയിലും പരിസരത്തും ക്രമസമാധാനം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തെ അപൂര്‍വ്വ സംഭവങ്ങളില്‍ ഒന്നാണ് സുപ്രിം കോടതിയുടെ ഈ ഇടപെടല്‍.

Post a Comment

0 Comments

Top Post Ad

Below Post Ad