Type Here to Get Search Results !

Bottom Ad

പെണ്‍കുട്ടികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നടത്തി


കാസര്‍കോട്:(www.evisionnews.in)സംസ്ഥാന വനിതാ കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നെല്ലിക്കുന്ന് ഗവ . ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സിലെയും കാസര്‍കോട് ജി എച്ച് എസ് എസിലെയും വിദ്യാര്‍ത്ഥിനികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. സൈബര്‍ ലോകത്തെ ചതിക്കുഴികള്‍, കൗമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം നൂര്‍ബിന റഷീദ് ക്ലാസ്സെടുത്തു. നെല്ലിക്കുന്ന് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അഡ്വ. അനില്‍ റാണി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ വിശാലാക്ഷി, അധ്യാപകന്മാരായ കെ അനില്‍ കുമാര്‍, പി രമേശന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കാസര്‍കോട് ജി എച്ച് എസ് എസില്‍ സംഘടിപ്പിച്ച പരിപാടിയില്‍ എട്ടാം തരത്തിലെ 100 ഓളം വിദ്യാര്‍ത്ഥിനികള്‍ പങ്കെടുത്തു. ക്ലാസ്സിന് ശേഷം നൂര്‍ബിന റഷീദ് കുട്ടികളുമായി സംവദിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എം ബി അനിതാഭായി സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad