ഹൊസങ്കടി (www.evisionnews.in): കാര്‍ ഇലക്ട്രിക് പോസ്റ്റിലിടിച്ച് കുട്ടികളടക്കം നാലു പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച രാത്രി 11.30 മണിയോടെ ഹൊസങ്കടി ടൗണിലാണ് അപകടം. രണ്ട് സ്ത്രീകളും രണ്ട് കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ നാല് പേരെ മംഗളൂരു ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആദൂരില്‍ മതപ്രഭാഷണം കഴിഞ്ഞ് ദേര്‍ലക്കട്ടയിലേക്ക് പോവുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്.
Keywords; Kasaragod-news-hosangadi-injured-four

Post a Comment
0 Comments