Type Here to Get Search Results !

Bottom Ad

മുന്‍ഗാമികളേയും ചരിത്രങ്ങളേയും വിസ്മരിക്കുന്നവര്‍ക്ക് നാട്ടില്‍ ഐക്യം കാത്തു സൂക്ഷിക്കാനാവില്ല:ടി.ഇ അബ്ദുല്ല


ദുബൈ: (www.evisionnews.in) മുന്‍ഗാമികളേയും ചരിത്രങ്ങളേയും വിസ്മരിക്കുന്നവര്‍ക്ക് ഒരു നല്ല സമൂഹിക സേവകനാകാനോ, നാട്ടില്‍ ഐക്യവും സമാധാനാവും കാത്തു സൂക്ഷിക്കാനോ കഴിയില്ലെന്ന് മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് ടി.ഇ അബ്ദുല്ല പറഞ്ഞു. ദുബൈ കെ.എം.സി.സി കാസറഗോഡ് മണ്ഡലം പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരില്ലാത്ത സ്‌നേഹത്തിന്റെയും സംസ്‌കാരത്തിന്റെയും സാഹോദര്യത്തിന്റെയും മത മൈത്രിയുടെയും മണ്ണാണ് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണു കുഞ്ഞാലി കുട്ടി നയിക്കുന്ന കേരള യാത്രക്ക് പൊതു സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന അംഗീകാരം എന്നും ഇത് ഒരു ശക്തിക്കും തകര്കാനവില്ല എന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു
കേരളത്തിന്റെ സമഗ്രവികസനവും കരുതലും സാധ്യമാക്കിയ യു.ഡി.എഫ് സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തീകരിക്കുകയാണ്. കേരളം സ്വപ്‌നംകണ്ട നിരവധി വികസനങ്ങളാണ് അഞ്ചുവര്‍ഷത്തിനിടയില്‍ യാഥാര്‍ത്ഥ്യമായത്. ലോകത്തിന്റെ വികസനത്തോടൊപ്പം കേരളത്തെ കൂടി നടത്തി. സംസ്ഥാനത്തിന് സമഗ്രപുരോഗതി കൈവരിക്കാന്‍ ഈ ഭരണം തുടരേണ്ടത് അനിവാര്യമാണ്.എന്നും അദ്ദേഹം അഭിപ്രായപെട്ടു
പ്രവാസ ലോകത്ത് നിന്ന് നാടിന്റെയും നാട്ടുകാരുടെയും ഉന്നമനത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും ദുബൈ കെ.എം.സി.സി കസറഗോഡ് മണ്ഡലം നല്‍കുന്ന പിന്തുണയേയും പ്രവര്‍ത്തനങ്ങളേയും, കേരള യാത്രക്ക് സോഷ്യല്‍ മീഡിയകളിലൂടേയും, മര്‍ഹബ പോയിന്റ് ഒരുക്കിയും നല്‍കിയ പിന്തുണയേയും ടി.ഇ അബ്ദുല്ല പ്രശംസിച്ചു.
ചടങ്ങില്‍ ദുബൈ കെ.എം.സി.സി കാറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ഉപഹാരം യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ഉപാദ്ധ്യാക്ഷന്‍ യഹയ തളങ്കര ടി.ഇ അബ്ദുല്ലക്ക് നല്‍കി. യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി ഉപാദ്ധ്യാക്ഷന്‍ യഹയ തളങ്കര ഉല്‍ഘാടനം ചെയ്തു. കാസറഗോഡ് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സലാം കന്ന്യപ്പാടി അദ്ധ്യക്ഷത വഹിച്ചു. ആക്റ്റിങ്ങ് ജനറല്‍ സെക്രട്ടറി റഹീം നെക്കര സ്വാഗതം പറഞ്ഞു ദുബൈ കെ എം സി സി നടത്തിയ സംവാദത്തില്‍ രണ്ടാം സ്ഥാനം നേടിയ നൗഫല്‍ ചെരൂരിനുള്ള പ്രശംസ പത്രം ടി.ഇ അബ്ദുള്ളയും ഉപഹാരം മുനീര് ചെര്കളയും കൈമാറി സുരക്ഷ സ്‌കീം കാമ്പയിന്‍ വാന്‍ വിജയമാകാനും പരമാവദി അംഗങ്ങളെ ചെര്കാനും തീരുമാനിച്ചു
ദുബൈ കെ.എം.സി.സി കാസറ്‌ഗോഡ് ജില്ലാ കമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് ടി.ആര്‍ ഹനീഫ, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷറര്‍ മുനീര്‍ ചെര്‍ക്കള, ഭാരവാഹികളായ, ഇസ്മയില്‍ നാലാം വാതുക്കല്‍, ഹസ്സൈനാര്‍ ബീജന്തടുക്ക, ഷരീഫ് പൈക്ക, മജീദ് തെരുവത്ത് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ , സലീം ചേരങ്കൈ, സത്താര്‍ ആലമ്പാടി അസീസ് കമാലിയ, സിദ്ധീക്ക് ചൌക്കി, മുനീഫ് ബദിയടുക്ക, കാസറഗോഡ് മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളും പ്രവര്‍ത്തക സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു .ദുബൈ കെ എം സി സി കാസറഗോഡ് മണ്ഡലം ട്രസര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad