കാസര്‍കോട്:(www.evisionnews.in)മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ ഇരുപതോളം സ്‌കൂള്‍ കുട്ടികള്‍ ബൈക്കുമായി പിടിയിലായി. വിദ്യാനഗര്‍ ബി സി റോഡ് കേന്ദ്രീകരിച്ചായിരുന്നു പരിശോധന. ലൈസന്‍സ് ഇല്ലാതെ മൂന്ന് പേരുമായി അപകടകരമായി ചീറിപാഞ്ഞ ഇവരെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ തന്ത്രപരമായി പിടികൂടുകയായിരുന്നു. പിടിയിലായവരില്‍ പലര്‍ക്കും 15 ല്‍ താഴെ മാത്രമായിരുന്നു പ്രായം. സാധാരണ വാഹന പരിശോധനയില്‍ നിര്‍ത്തുവാന്‍ കൈകാണിച്ചാല്‍ വേഗതകൂട്ടി പായുകയാണ് ഇവരുടെ പതിവ്. പിന്‍തുടരുമ്പോള്‍ അപകടസാധ്യതയുളളതിനാല്‍ പലപ്പോഴും ഉദ്യോഗസ്ഥര്‍ക്ക് ഇവരെ പിടികൂടാന്‍ കഴിയുന്നുമില്ല.
പരിശോധനയില്‍ കാസര്‍കോട് ആര്‍ ടി ഓഫീസിലെ എ എം വി മാരായ എം ജി ഗിരീഷ്, ആര്‍ എസ് ജിഷോര്‍, വി രമേശന്‍, സൂരജ് മൂര്‍ക്കോത്ത് എന്നിവര്‍ പങ്കെടുത്തു. വരും ദിവസങ്ങളിലും ഇത്തരത്തിലുളള കര്‍ശന പരിശോധന തുടരുമെന്നും ആര്‍ ടി ഒ പി എച്ച് സാദിക്ക് അലി അറിയിച്ചു.

Post a Comment
0 Comments