Type Here to Get Search Results !

Bottom Ad

എസ്.ടി.യു ദേശീയ സമ്മേളനത്തിന് ഉജ്വല തുടക്കം


കോയമ്പത്തൂര്‍ (www.evisionnews.in): എസ്.ടി.യുവിന്റെ പ്രഥമ ദേശീയ സമ്മേളനത്തിന് കോയമ്പത്തൂര്‍ ആയിഷ മഹല്‍ ഓഡിറ്റോറിയത്തില്‍ ഉജ്വല തുടക്കം. രാവിലെ പത്ത് മണിക്ക് ആരംഭിച്ച നാഷണല്‍ കൗണ്‍സില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. അഹ്മദ് കുട്ടി ഉണ്ണിക്കുളം അധ്യക്ഷത വഹിച്ചു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അഡ്വ. എം. റഹ്മത്തുള്ള, മുന്‍ എം.പി കെ.എ.എം മുഹമ്മദ് അബൂബക്കര്‍ പ്രസംഗിച്ചു.

ദേശീയ കൗണ്‍സിലില്‍ കാസര്‍കോട് നിന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് എ. അബ്ദുല്‍ റഹ്മാന്‍, കെ.പി മുഹമ്മദ് അഷ്‌റഫ്, അബ്ദുല്‍ റഹ്മാന്‍ ബന്തിയോട്, അഷ്‌റഫ് എടനീര്‍, അബ്ദുല്‍ റഹ്മാന്‍ മേസ്ത്രി, കെ.എം.സി ഇബ്രാഹിം അംഗങ്ങളാണ്. വൈകിട്ട് പതിനായിരം പേര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും.


Keywords: Kasaragod-news-stu-conf

Post a Comment

0 Comments

Top Post Ad

Below Post Ad