Type Here to Get Search Results !

Bottom Ad

കേരളയാത്രയുടെ സ്വീകരണത്തില്‍ ബൈക്ക്‌റാലിയും 'അടിച്ച്‌പൊളിയുമില്ല' കുഞ്ഞാലിക്കുട്ടിയും ഇ.ടിയും അഭിനന്ദിച്ചു


കാസര്‍കോട് (www.evisionnews.in): കേരളയാത്രയുടെ കാസര്‍കോട്ടെ ആദ്യ സ്വീകരണ പരിപാടി കുറ്റമറ്റതും സമാധാനപൂര്‍ണ്ണവുമാക്കിയ സംഘാടന പാടവത്തെ ജാഥാ നായകന്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീറും അഭിനന്ദിച്ചു. നട്ടുച്ച വെയ്‌ലില്‍ ആയിരങ്ങളാണ് സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിലൂന്നി നടത്തുന്ന കേരളയാത്രയെയും അതിന്റെ നേതാക്കളെയും സ്വീകരിക്കാനും പ്രസംഗം കേള്‍ക്കാവുമെത്തിയത്. 

പതിവ് ലീഗ് പരിപാടികളില്‍ നിന്ന് വേറിട്ട കാഴ്ചയായിരുന്നു സ്വീകരണയോഗത്തില്‍ ആദ്യന്തം കണ്ടത്. സമ്മേളനവും വാഹനഗതാഗതവും നിയന്ത്രിക്കാന്‍ നൂറോളം ഗ്രീന്‍ഗാര്‍ഡും നിരന്തരം പ്രയത്‌നിച്ചു. അനിതിടെ ബൈക്ക് റൈസുമായി എത്തിയ ഒരു സംഘത്തെ സംഘാടകര്‍ തിരിച്ചയച്ചു. ബൈക്ക് റൈസും കാതടപ്പിക്കുന്ന ശബ്ദഘോഷങ്ങളും ഗതാഗത നിയമലംഘനങ്ങളും അനുവദിക്കുകയില്ലെന്നും ലീഗിന്റെ പരിപാടി പൂര്‍ണമായി അച്ചടക്കത്തിലായിരിക്കണമെന്നും ജില്ലാ നേതൃത്വം നേരത്തെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad