കണ്ണൂര്‍ (www.evisionnews.in): കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണ സംഘം വേട്ടയാടുന്ന പശ്ചാത്തലത്തില്‍ പി ജയരാജനെ ജില്ലാ സെക്രട്ടറി പദത്തില്‍ നിന്നും തത്കാലത്തേക്ക് മാറ്റിനിര്‍ത്താന്‍ പാര്‍ട്ടിക്കുള്ളില്‍ ധാരണയായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്ന് ചേരുന്ന കണ്ണൂര്‍ ജില്ലാ സിപിഎം സെക്രട്ടറിയേറ്റ് യോഗം ഇതു സംബന്ധിച്ച തീരുമാനമെടുക്കും. പി ജയരാജന്‍ പകരം എം.വി ജയരാജനെ സെക്രട്ടറിയാക്കും. ഇതു സംബന്ധിച്ച അറിയിപ്പ് ഇന്ന് തന്നെ പുറത്തുവിടും.
പി ജയരാജന്‍ സിബിഐയുടെ അറസ്റ്റു സാധ്യത കണക്കിലെടുത്ത് തലശ്ശേരി സെഷന്‍സ് കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. അതേദിവസം വൈകിട്ട് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
Keywords: Kasaragod-news-cpm-p-jayarajan-cbi

Post a Comment
0 Comments