Type Here to Get Search Results !

Bottom Ad

സരിതയെയും ശ്രീധരന്‍ നായരെയും ഒന്നിച്ചു കണ്ടിട്ടില്ല -മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.in): സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജുഡീഷ്യല്‍ കമ്മീഷനു മുമ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തിങ്കളാഴ്ച ഹാജരായി. തൈക്കാട് ഗസ്റ്റ് ഹൗസില്‍ രാവിലെ 11 മണിയോടെ മുഖ്യന്ത്രിയെ വിസ്തരിച്ചു തുടങ്ങി. സോളാര്‍കേസില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഉമ്മന്‍ചാണ്ടി ഇന്ന് സത്യവാഘങ്മൂലത്തിലൂടെ മറുപടി നല്‍കും. 

അതേസമയം, സരിതയെയും ശ്രീധരന്‍ നായരെയും ഒന്നിച്ചു കണ്ടിട്ടില്ലെന്നും താന്‍ സരിതയ്ക്ക് ശുപാര്‍ശക്കത്ത് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. തന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും പ്രതികളെ സഹായിച്ചിട്ടില്ലെന്നും സര്‍ക്കാറിന് സാമ്പത്തിക നഷ്ടമുണ്ടായിട്ടില്ലെന്നും ഇത് പ്രതിപക്ഷത്തിന്റെ ആരോപണം മാത്രമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 


Keywords: Kerala-news-oommenchandi

Tags

Post a Comment

0 Comments

Top Post Ad

Below Post Ad