കാഞ്ഞങ്ങാട്: (www.evisionnews.in)അന്യസംസ്ഥാനക്കാരിയും വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരിയുമായ പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവ് പിടിയില്‍.
മാണിക്കോത്ത് മടിയനിലെ അബ്ദുള്ളയുടെ മകന്‍ സുബൈര്‍ എന്ന മാണിക്കോത്ത് സുബൈറാണ് (28) അറസ്റ്റിലായത്. ഏതാനും മാസം മുമ്പാണ് വീടിന് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന 16 കാരിയെ സുബൈര്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയത് സംബന്ധിച്ച് പോലീസ് കേസെടുത്തിരുന്നു.ഇതേ തുടര്‍ന്ന് സുബൈര്‍ ഗോവയിലേക്ക് മുങ്ങുകയായിരുന്നു.
Post a Comment
0 Comments