Type Here to Get Search Results !

Bottom Ad

ജര്‍മ്മന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കോവളത്ത് പിടിയില്‍

തിരുവനന്തപുരം:(www.evisionnews.in)കോവളം ബീച്ചിലെ ഹോട്ടലില്‍ തങ്ങുകയായിരുന്ന ജര്‍മ്മന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് പടന്ന വില്ലേജിലെ യുവാവിനെ കോവളം പോലീസ് പിടികൂടി.വ്യാഴാഴ്ച രാത്രി പത്തരമണിയോടെ ഹവ്വാ ബീച്ചിലെ മൂണ്‍വാലി റിസോര്‍ട്ടിലാണ് സംഭവം. ചെറുവത്തൂര്‍ ഗവ.യൂ.പി സ്‌കൂളിന് സമീപത്തെ ആമിന മന്‍സിലില്‍ നിസാറാ(28)ണു കോവളം പൊലീസിന്റെ പിടിയിലായത്.ജര്‍മ്മന്‍ വെറോണ ക്ലമെന്റാണ് ബലാത്സംഗ ശ്രമത്തിനിരയായത്.യുവതിക്ക് പരിക്കുണ്ട്.ഇവരെ പോലീസ് വൈദ്യപരിശോധനക്ക് വിധേയമാക്കി.
വിദേശവനിത താമസിക്കുന്ന മുറിയില്‍ മുട്ടിവിളിച്ച് ടോയ്‌ലറ്റിലെ ഫ്‌ലഷിന്റെ കേടു തീര്‍ക്കാനെത്തിയ ആളാണെന്ന പേരില്‍ ഉള്ളില്‍ കടക്കുകയായിരുന്നു നിസാര്‍. മുറിയില്‍ കടന്നയുടന്‍ വാതില്‍ അടച്ചു കൊളുത്തിട്ട പ്രതി വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഇവര്‍ ബഹളം വച്ചതു കേട്ട് അടുത്ത മുറികളില്‍ താമസിച്ചിരുന്ന ഇവര്‍ക്കൊപ്പമെത്തിയ ഏഴംഗ സംഘത്തിലെ മറ്റുള്ളവരെല്ലാം ഓടിയെത്തി ബലം പ്രയോഗിച്ച് വാതില്‍ തുറന്നപ്പോള്‍ പ്രതി പുറത്തേക്കോടി. വിവരമറിഞ്ഞെത്തിയ കോവളം പൊലീസും ഹോട്ടലധികൃതരും ചേര്‍ന്നു നടത്തിയ തിരച്ചിലില്‍ ആവാടുതുറ ഭാഗത്തെ മതിലിന്റെ മറവില്‍ ഒളിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. 
നിസാര്‍ കുറച്ച് ദിവസമായി കോവളം ടൂറിസംകേന്ദ്രത്തില്‍ കറങ്ങിത്തിരിഞ്ഞ് നടക്കുകയായരുന്നു.അട്ടക്കുളങ്ങരയിലെ ഒരു ഹോട്ടലില്‍ ജോലിക്കു നിന്നിരുന്നുവെന്നും പൊലീസ് പറയുന്നു. കോവളം എസ്‌ഐ: ജെ. രാകേഷ്, ക്രൈം എസ്‌ഐ: രാമചന്ദ്രന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad