Type Here to Get Search Results !

Bottom Ad

പാചകത്തിനിടെ കുക്കര്‍ പൊട്ടിത്തെറിച്ചു

ഹൊസങ്കടി (www.evisionnews.in): പാചകത്തിനിടെ കുക്കര്‍ പൊട്ടിത്തെറിച്ചു. കടമ്പാറിലെ മുഹമ്മദിന്റെ വീട്ടില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. മുഹമ്മദിന്റെ ഭാര്യ കുഞ്ഞിമോള്‍ ഭക്ഷണം പാകം ചെയ്യാനായി കുക്കര്‍ ഗ്യാസ് സ്റ്റൗവില്‍ വെച്ച് മറ്റൊരു മുറിയിലേക്ക് പോയതായിരുന്നു. അല്‍പസമയത്തിനകം വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ കുഞ്ഞിമോളും കുട്ടിയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവര് പരിക്കേല്ക്കാതെ രക്ഷപ്പെട്ടു. ഗ്യാസ് സ്റ്റൗ തകര്‍ന്നിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad