കാസര്‍കോട് (www.evisionnews.in): മെഹ്ബൂബ് തീയേറ്ററിന് സമീപത്തെ ഹോട്ടലിന് തീപിടിച്ചു. ആലംപാടിയിലെ അബ്ദുല്‍ ഹമീദിന്റെ ഉടമസ്ഥതയിലുള്ള ആലിയ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ബിരിയാണി ഹൗസ് ഹോട്ടലിലാണ് തിങ്കളാഴ്ച രാത്രി 8.30യോടെ തീപിടിത്തമുണ്ടായത്. 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു.
രാത്രി 8.30 ഹോട്ടലടച്ച് വീട്ടിലേക്ക് പോയതായിരുന്നു. ഹോട്ടലിനുള്ളില്‍ തീപടരുന്നത് ശ്രദ്ധയില്‍പെട്ട പരിസരവാസികള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്. ഫ്രിഡ്ജ്, ഇന്‍വെറ്റര്‍ കസേരകള്‍, ബാറ്ററി എന്നിവ കത്തി നശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം.
Keywords: Kasaragod-news-fire

Post a Comment
0 Comments