Type Here to Get Search Results !

Bottom Ad

നിയമ സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങി; വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന നടത്തി

കാസര്‍കോട്:(www.evisionnews.in)
നിയമസഭാ തെരെഞ്ഞെടുപ്പിന്റെ മുന്നോടിയായി ജില്ലയിലെ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന തുടങ്ങി. കളക്ടറേറ്റില്‍ സൂക്ഷിച്ചിരിക്കുന്ന 1052 കണ്‍ട്രോള്‍ യൂണിറ്റും 908 ബാലറ്റ് യൂണിറ്റുകളുമാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുക. ഡെപ്യൂട്ടി കളക്ടര്‍ ഡോ. എം സി റെജില്‍, ഇ സി ഐ എല്‍ എഞ്ചിനീയര്‍ ടി രംഗസ്വാമി, എ നാരായണ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കളക്ടറേറ്റില്‍ പ്രത്യേകം സജ്ജമാക്കിയ ടെന്റില്‍ കര്‍ശന സുരക്ഷയിലാണ് പരിശോധന നടക്കുന്നത് . ജില്ലയില്‍ 316 പുതിയ ബാലറ്റ് യൂണിറ്റുകള്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചിട്ടുണ്ട്. യന്ത്രങ്ങളുടെ കാര്യക്ഷമതയും പ്രവര്‍ത്തനവും ഉറപ്പ് വരുത്തി വിശദമായ പരിശോധനയ്ക്ക് ശേഷം കളക്ടറേറ്റില്‍ സൂക്ഷിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad