Type Here to Get Search Results !

Bottom Ad

ദുബായിൽ കാസ്രോട്ടാറുടെ പൊൽസ്-16



ദുബായ്(www.evisionnews.in)കാസർകോടൻ കൂട്ടായ്മ ഒരുക്കിയ പൊൽസ് -2016 എന്ന വിനോദ-വിജ്ഞാനയാത്ര അവിസ്മരണീയമായി.
പ്രവാസത്തിന്റെ വിരസത മനസ്സുകളിലേക്ക് ഉന്മേഷം പകരുകയും കെ എംസി സി എന്ന പ്രസ്ഥാനത്തിലൂടെ വിരിഞ്ഞ സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യമുയര്‍ത്തി കാസറകോടിെന്‍റ വിവിധ പ്രദേശങ്ങളിലെ സുഹൃത്തുക്കളാണ് വിനോദയാത്ര സംഘടിപ്പിച്ചത്.

കെ.എം.സി.സി ആസ്ഥാനത്തു നിന്നും ഫുജൈറയിലെ ഖോര്‍ഫുക്കാന്‍ തീരത്തേക്ക് പുറപ്പെട്ട വിനോദ-വിജ്ഞാന യാത്ര ദുബായ് കെ എംസി സി സംസ്ഥാന ഉപാധ്യക്ഷന്‍ എം എ മുഹമ്മദ് കുഞ്ഞി ഫ്ലാഗ് ഓഫ് ചെയ്തു.

സംഘാടകരായ ഷബീര്‍ കീഴൂര്‍,അസീസ് കമാലിയ ,ഹസന്‍ കുഡുവ ,ശംഷീര്‍ അഡൂര്‍ എന്നിവര്‍ക്കാണ് പതാക കൈമാറിയത്.

കെ.എം.സി.സി കുംബടാജെ പഞ്ചായത്ത് ജനഃസെക്രട്ടറി ഹനീഫ കുംബടാജയുടെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ യാത, ആദ്യവസാനം വരെ അനുസ്മരണീയമാക്കി നാല്‍പതംഗ ടീം പാതിരാത്രിയില്‍ തിരിച്ചെത്തി.

ഐ പി എം ഇബ്രാഹിം , മുഹമ്മദ് കുഞ്ഞി ചെംബരിക്ക എന്നിവര്‍ അമീറന്‍മാരായി. കെ എംസി സി യുടെ വിവിധ പഞ്ചായത്ത് മണ്ഡലം ജില്ലാ നേതാക്കള്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു . യാത്രയില്‍

ബുര്‍ദ്ദാലാപനം മാപ്പിളപ്പാട്ട് അന്താക്ഷരി, ക്വിസ് മത്സരം തുടങ്ങിയവയും ഖോര്‍ഫുക്കാന്‍ തീരത്ത് പന്ത് കളി,ഗോരി,വടംവലി,ചാക്ക് റൈസ്, ബലൂണ്‍ റൈസ്,

ഫുട്ബോൾ,കര-കടല്‍ തുള്ളല്‍,ഭാവാഭിനയം തുടങ്ങിയ മത്സരങ്ങൾ നടന്നു.
ക്വിസ് മത്സരം നൗഫല്‍ ചേരൂര്‍, ഐ പി എം ഇബ്രാഹിംഎന്നിവര് നി‍യന്ത്രിച്ചു
ബുര്‍ദ്ദാലാപനം ശംഷുദ്ദീന്‍ ആരിക്കാടിയും,അല്‍താഫ് മാംഗ്ളൂര്‍,ഹസന്‍ കുദുവ,തുടങ്ങിയവര്‍ മാപ്പിളപ്പാട്ട്,ഹിന്ദിപ്പാട്ട് കന്നടപ്പാട്ട് തുടങ്ങിയവയും ആലപിച്ചു.

യാത്രയ്ക്ക് കെ എംസി സി കാസറകോട് ജില്ലാ ആക്ടിംഗ് പ്രസിഡന്‍റ് ടി ആര്‍ ഹനീഫ , ജനഃസെക്രട്ടറി അബ്ദുല്ല ആറങ്ങാടി,ട്രഷറര്‍ മുനീര്‍ ചെര്‍ക്കള ,സലാം കന്യാപാടി,ഫൈസല്‍ പട്ടേല്‍,റാഫി പള്ളിപ്പുറം തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഇല്യാസ് കട്ടക്കല്‍,സിദ്ദീഖ് കനിയടുക്കം,സിദ്ദീഖ് അടൂര്‍ ,ഖാലിദ് മല്ലം,നാസര്‍ മല്ലം,മുനീര്‍ ഉറുമി,അഷ്റഫ് പള്ളംങ്കോട്, യാഖൂബ് നിറം,അഷ്റഫ് ചിത്താരി, നൈമു,റൗഫ് അഡൂര്‍,ഉമര്‍ അബ്ദുല്ല ചേരൂര്‍ തുടങ്ങിയവർ ജേതാക്കള്‍ക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

keywords :dubai-kasaragod-kmcc-pols-16
Tags

Post a Comment

0 Comments

Top Post Ad

Below Post Ad