കാസർകോട് : (www.evisionnews.in) പി.കെ.കുഞ്ഞാലിക്കുട്ടി നയിക്കുന്ന കേരളയാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി എം.എസ്.എഫ് കാസർകോട് മണ്ഡലം കമ്മിറ്റി ജനുവരി 22 വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് കാസർകോട് ടൗണിൽ വിദ്യാർത്ഥി റാലി സംഘടിപ്പിക്കുവാൻ മണ്ഡലം കമ്മറ്റി തീരുമാനിച്ചു. എം.എസ്.എഫ് പ്രസിഡണ്ട് അനസ് എതിർത്തോട് അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി നവാസ് കുഞ്ചാർ സ്വാഗതം പറഞ്ഞു.ഹാഷിം ബംബ്രാണി, സി.ഐ.ഹമീദ്,സഹദ് അങ്കടിമുഖർ,റഫീഖ് വിദ്യാനഗർ,സലാം ബെളിഞ്ചം,നിസാം ഹിദായത്ത് നഗർ,സകീർ ബദിയഡുക്ക, ഷാനിഫ് നെല്ലിക്കട്ട, തഹ്സിൻ മൊഗ്രാൽ പുത്തൂർ എന്നിവർ സംബന്ധിച്ചു.
key words; 22-kunalikutty-kerala-yathra-msf-rally

Post a Comment
0 Comments