Type Here to Get Search Results !

Bottom Ad

സംസ്ഥാന മാധ്യമ പുരസ്‌കാര വിതരണം ജനുവരി ആറിന്

evisionnews

കാസര്‍കോട് :(www.evisionnews.in)2014 ലെ സംസ്ഥാന മാധ്യമ പുരസ്‌കാരം ജനുവരി ആറ് ബുധനാഴ്ച വൈകുന്നേരം നാലര മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പഴയ നിയമസഭാ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് മന്ത്രി കെ.സി.ജോസഫ് ചടങ്ങില്‍ അധ്യക്ഷനായിരിക്കും. ചീഫ് സെക്രട്ടറി ജിജി തോംസ, ഐ&പി.ആര്‍.ഡി. സെക്രട്ടറി റാണി ജോര്‍ജ്ജ്, ഡയറക്ടര്‍ മിനി ആന്റണി, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി സി.നാരായണന്‍, തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റ് ആര്‍.അജിത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജനറല്‍ റിപ്പോര്‍ട്ടിംഗ് - എസ്.എന്‍.ജയപ്രകാശ് (മാതൃഭൂമി), ഡവലപ്‌മെന്റല്‍ ന്യൂസ് - മഹേഷ് ഗുപ്തന്‍ (മലയാള മനോരമ), ന്യൂസ് ഫോട്ടോ - ബിമല്‍ തമ്പി (മാധ്യമം), കാര്‍ട്ടൂണ്‍ - ടി.കെ.സുജിത് (കേരള കൗമുദി), ടി.വി.റിപ്പോര്‍ട്ടിംഗ് - ആശ ജാവേദ് (മനോരമ ന്യൂസ്), പ്രത്യേക പരാമര്‍ശം - ടി.വി.പ്രസാദ് (ഏഷ്യാനെറ്റ് ന്യൂസ്), ടി.വി.ന്യൂസ് എഡിറ്റംഗ് - അനൂപ് കെ. (ഏഷ്യാനെറ്റ് ന്യൂസ്), പ്രത്യേക പരാമര്‍ശം - ബിനോജ് എന്‍.(മനോരമ ന്യൂസ്), ടി.വി.ക്യാമറ -സജീവ് വി (മനോരമ ന്യൂസ്), ന്യൂസ് റീഡിംഗ് - ഗോപീകൃഷ്ണന്‍ കെ.ആര്‍.(മീഡിയ വണ്‍) എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.


keywords : kerala-state-media-press-award

Post a Comment

0 Comments

Top Post Ad

Below Post Ad