നീലേശ്വരം: (www.evisionnews.in) സത്യസന്ധത പോലീസിന്റെ മുഖമുദ്ര എന്ന് തെളിയിക്കുകയാണ് നീലേശ്വരം പോലീസ് സ്റ്റഷനിലെ അരുണന്‍ എന്ന പോലീസുകാരന്‍. വഴിയില്‍ നിന്ന് ലഭിച്ച പതിനായിരം രൂപയും മറ്റു രേഖകളും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചു നല്കിയാണ് അരുണന്‍ പൊലീസുകാര്‍ക്കാകെ മാതൃകയായത്.കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് ശേഷം വീട്ടിലേക്ക് വരുന്നതിനിടെയാണ് നടക്കാവില്‍ വെച്ച് പണമടങ്ങിയ പെര്‍സും ഡ്രൈവിംഗ് ലൈസന്‌സും ലഭിച്ചത് , ഡ്രൈവിംഗ് ലൈസന്‍സിലെ മേല്‍വിലാസത്തില്‍ നിന്നും ഉടമസ്ഥന്‍ ഇളംബാച്ചി കാരോളം സ്വദെശിയാനെന്നു മനസിലാക്കിയ അരുണന്‍ ഈ വിവരം ഇളംബച്ചി സ്വദേശിയും ബേഡകം എസ് .ഐ യുമായ ദയാനന്ദനെ അറിയിച്ചു.അദ്ദേഹം ഉടനെ തന്റെ സഹോദരനും ടി .സി .എന്‍ ചാനല്‍ എം.ഡി യുമായ പ്രസാദിന് വിവരം കൈമാറുകയും ചാനലില്‍ അറിയിപ്പ് കൊടുക്കാന്‍ പറയുകയും ചെയ്തു , ഇതേ തുടര്‍ന്ന് രാത്രി 11 മണിയോടെ ഉടമസ്ഥന്‍ ബന്ധപ്പെടുകയായിരുന്നു , ബുധനാഴ്ച ഉച്ചയോടെ നീലേശ്വരം സ്റ്റഷനില്‍ വെച്ച് ഉടമസ്താന്‍ മുതല്‍ കൈപ്പറ്റി.

Post a Comment
0 Comments