കാഞ്ഞങ്ങാട് (www.evisionnews.in): ആശങ്കകള്‍ക്കൊടുവില്‍ ചെന്നൈയിലെ പ്രളയത്തില്‍ കുടുങ്ങി രണ്ടു ദിവസമായി യാതൊരു വിവരവുമില്ലാതിരുന്ന രചനയുടെ ഫോണ്‍കോളെത്തി. കാഞ്ഞങ്ങാട് സൗത്തിലെ കേളുവിന്റെ മകള്‍ ഡോ. രചനയും ഭര്‍ത്താവ് പ്രശാന്ത് കുമാറും ശനിയാഴ്ച രാവിലെയാണ് കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് ഫോണ്‍ വിളിച്ചത്.
ചെന്നൈക്കടുത്ത് പോരൂര്‍ എന്ന സ്ഥലത്ത് പ്രളയത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ട് ദിവസമായി വിവരമൊന്നുമില്ലാത്തതിനാല്‍ ബന്ധുക്കള്‍ക്ക് ആശങ്കയിലായിരുന്നു.
ഇന്ന് തന്നെ നാട്ടിലേക്ക് പുറപ്പെടാന്‍ കരുതിയതാണെങ്കിലും ഹൈവേ വെള്ളത്തില്‍ മുങ്ങിയതിനാല്‍ യാത്ര വൈകുമെന്ന് രചന വീട്ടുകാരെ അറിയിച്ചു.

Post a Comment
0 Comments