റിയാദ്: (www.evisionnews.in) സൗദി അറേബ്യയിലെ ജിസാനിലെ ജനറല്‍ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ 25 പേര്‍ മരണപ്പെട്ടു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 2.30നാണ് തീപ്പിടുത്തമുണ്ടായത്. അപകടകാരണം വ്യക്തമല്ല. ആശുപത്രിയുടെ ഒന്നാം നിലയിലാണ് അപകടമുണ്ടായത്.
ഐ.സി.യു, പ്രസവ വാര്‍ഡ് തുടങ്ങിയവയെല്ലാം ഒന്നാം നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ആശുപത്രിയിലുണ്ടായിരുന്ന മറ്റു രോഗികളെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല. സൗദി സിവില്‍ ഡിഫന്‍സ് സേനയുടെ നേതൃത്വത്തില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. നിരവധി മലയാളികള്‍ ഉള്‍പ്പടെ ജോലി ചെയ്യുന്ന സ്ഥലമാണ് തെക്കന്‍ പ്രവിശ്യയായ ജിസാന്‍.

Post a Comment
0 Comments