Type Here to Get Search Results !

Bottom Ad

ദ്വിദിന രാപ്പകല്‍ ക്രിക്കറ്റ് മേളക്ക് തളങ്കര ഒരുങ്ങി


കാസര്‍കോട്: (www.evisionnews.in) നാലരപ്പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി കാസര്‍കോടിന്റെ കായിക ഭൂപടത്തില്‍ തിളങ്ങുന്ന പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ്ബ് വീണ്ടുമൊരിക്കല്‍ കൂടി രാപ്പകല്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി തളങ്കര ഗവ. മുസ്ലീം ഹയര്‍സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന മത്സരങ്ങളില്‍ രണ്ട് ഗ്രൂപ്പുകളായി 16 ടീമുകള്‍ കളത്തിലിറങ്ങും. കേരളത്തിലേയും കര്‍ണാടകത്തിലേയും അറിയപ്പെടുന്ന കളിക്കാര്‍ മത്സരങ്ങളില്‍ നിറഞ്ഞു നില്‍ക്കും. നവംബര്‍ 28,29 തിയതികളിലാണ് മത്സരം. 29ന് മുഖ്യാഥിതിയായി ജില്ലാ പോലീസ് ചീഫ് ഡോ: എ.ശ്രീനിവാസ് സംബന്ധിക്കും. മുന്‍ രഞ്ജി ട്രോഫി താരങ്ങളായ ചന്ദ്രശേഖര്‍,അസറുദ്ധീന്‍ തളങ്കര, തളങ്കരയുടെ പ്രിയങ്കരനായ അധ്യാപകനും ജില്ലയിലെ പ്രമുഖ സ്‌പോര്‍ട്‌സ് സംഘാടകനുമായ ഹസ്സന്‍ മാസ്റ്റര്‍ എന്നിവരെ ആദരിക്കും.

സംസ്ഥാനത്ത് ആദ്യമായി 1992ല്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത് പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ്ബാണ്. ഒട്ടേറെ ക്രിക്കറ്റ് താരങ്ങളെ സംഭാവന ചെയ്ത ക്ലബ്ബിനെ കൂടുതല്‍ ഊര്‍ജസ്വലമാക്കാന്‍ ബഹുമുഖ പദ്ധതികള്‍ക്ക് ക്ലബ്ബ് ഇതിനകം രൂപം നല്‍കിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. 1998ല്‍ തിരുവന്തപുരത്ത് നടന്ന രഞ്ജി ക്യാമ്പില്‍ കെ.എസ് ഷഫീല്‍ സംബന്ധിച്ചു. 1992ല്‍ അണ്ടര്‍ 16 സ്റ്റേറ്റ് ക്യപ്റ്റനായ എന്‍.എ നൗഷാദ് പള്ളിക്കാല്‍ ക്ലബ്ബ് ഭാരവാഹിയായിരുന്നു. കെഎം ഹാരിസും,അഷ്‌റഫ് തളങ്കരയും, ഫിറോസും,സിറാജും, ഫൈസലും മലയാളക്കരയിലെ ക്രിക്കറ്റ് ലോകത്തിന് പള്ളിക്കാലിന്റെ സംഭവാനകളാണ്. തളങ്കരയുടെ ഫുട്‌ബോള്‍ രോമാഞ്ചമായ അന്തരിച്ച ബദറുദ്ദീന്‍ എന്ന ബാവുവും ഡോ: ബല്ലാളും പള്ളിക്കാല്‍ ക്ലബ്ബിന് നല്‍കിയ നിസ്സീമമായ സേവനങ്ങളാണെന്ന് ഭാരവാഹികള്‍ അനുസ്മരിച്ചു.

Keywords: thalangara-cricket-tournament-

Post a Comment

0 Comments

Top Post Ad

Below Post Ad