മാഡ്രിഡ് (www.evisionnews.in): സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെതിരെ ബാഴ്‌സയ്ക്ക് ജയം. റയലിനെ അവരുടെ തട്ടകത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്കാണ് മെസ്സിയും സംഘവും തകര്‍ത്തത്. ബാഴ്‌സയ്ക്കായി സുവാരസ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ നെയ്മറും ഇനിയേസ്റ്റയും ഓരോ ഗോള്‍ വീതമടിച്ചു.
മത്സരത്തില്‍ കേളീമികവു കൊണ്ടും ഒത്തിണക്കം കൊണ്ടും ബാഴ്‌സ മികച്ചുനിന്നു. സ്വന്തം തട്ടകത്തില്‍ ആക്രമിച്ചു തുടങ്ങിയ റയലിനെ ഞെട്ടിച്ച് പതിനൊന്നാം മിനിറ്റില്‍ സുവാരസിലൂടെ ബാഴ്‌സ മുന്നിലെത്തി. ആദ്യ പകുതി അവസാനിക്കും മുമ്പേ നെയ്മര്‍ ബാഴ്‌സയുടെ രണ്ടാം ഗോള്‍ കണ്ടെത്തി. 39ാം മിനിറ്റില്‍ ഇനിയേസ്റ്റ ബോക്‌സിനകത്തേക്ക് നല്‍കിയ പാസ് നെയ്മര്‍ റയല്‍ ഗോള്‍ കീപ്പറെ വെട്ടിച്ച് വലയിലെത്തിച്ചു. (സ്‌കോര്‍: 20).
രണ്ട് ഗോളുകളുടെ മുന്‍തൂക്കവുമായി രണ്ടാം പകുതിയ്‌ക്കെത്തിയ ബാഴ്‌സയുടെ ആക്രമണത്തിന് മൂര്‍ച്ച കൂടി. റയല്‍ പോസ്റ്റിലേക്ക് ബാഴ്‌സ നടത്തിയ തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ രണ്ടാം പകുതി തുടങ്ങി പത്തു മിനിറ്റില്‍ തന്നെ ഗോളായി പിറന്നു. 53ാം മിനിറ്റില്‍ റയല്‍ ഗോള്‍മുഖത്ത് നെയ്മര്‍ പിന്നോട്ടു നല്‍കിയ പാസ് നിമിഷാര്‍ധത്തില്‍ കുതിച്ചെത്തിയ ഇനിയേസ്റ്റ റയല്‍ പോസ്റ്റിലേക്ക് തൊടുത്തു. (സ്‌കോര്‍: 30).
74ാം മിനിറ്റില്‍ ആല്‍ബയുടെ ക്രോസില്‍ നിന്ന് സുവാരസ് തന്റെ രണ്ടാം ഗോള്‍ കണ്ടെത്തിയതോടെ ബാഴ്‌സയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി. രണ്ടാം പകുതിയില്‍ പ്രതീക്ഷ നല്‍കുന്ന മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഫിനിഷിങ്ങിലെ പാളിച്ചകളും ബാഴ്‌സ ഗോള്‍ കീപ്പര്‍ ക്ലോഡിയോ ബ്രാവോയും റൊണാള്‍ഡോയ്ക്കും സംഘത്തിനും മുന്നില്‍ വില്ലനായി.

Post a Comment
0 Comments