Type Here to Get Search Results !

Bottom Ad

വാരണാസിയില്‍ കോളക്കെതിരെ പ്ലാച്ചിമട മോഡല്‍ പ്രതിഷേധം

വാരണാസി:(www.evisionnews.in) പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ കൊക്കക്കോളക്കെതിരെ ശക്തമായ ജനരോഷം. മെഹദിഗഞ്ജിലെ കൊക്കൊക്കോള ഫാക്ടറി അമിതമായി ഭൂഗര്‍ഭ ജലം ചൂഷണം ചെയ്യുന്നതിനാല്‍ ജനങ്ങള്‍ കുടിക്കാനുള്ള വെള്ളത്തിനുപോലും ബുദ്ധിമുട്ടുന്നു. ഇവിടെ 18 വില്ലേജ് കൗണ്‍സിലുകളുടെ നേതൃത്വത്തില്‍ ജനങ്ങള്‍ പ്ലാച്ചിമട മോഡല്‍ സമരത്തിന് തയ്യാറെടുക്കുകയാണ്.

1999 ലാണ് മെഹദിഗഞ്ജിലെ അരാജിലിനില്‍ കൊക്കക്കോള ശീതളപാനീയ ഫാക്ടറി സ്ഥാപിച്ചത്. അന്നുമുതലേ മേഖലയില്‍ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. 2011 ല്‍ കേന്ദ്ര ഭൂഗര്‍ഭ ജലവകുപ്പ് നടത്തിയ പഠനത്തില്‍ ഇവിടെ അമിതമായി ജലചൂഷണം നടക്കുന്നതായി പറയുന്നുണ്ടെന്ന് കമ്പനിക്കെതിരെ രംഗത്തുവന്ന പരിസ്ഥിതി സംഘടനകള്‍ പറയുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് കാണിച്ച് കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്. ജലക്ഷാമമുണ്ടെന്ന ആരോപണത്തതെളിവില്ലെന്നാണ് കമ്പനിയുടെ വാദം.

ജലസംരക്ഷണത്തോട് കൂറുപുലര്‍ത്തുന്നവര്‍ എന്ന് അന്താരാഷ്ട്ര തലത്തില്‍ അവകാശവാദമുന്നയിക്കുന്ന കൊക്കക്കോള ഇന്ത്യയില്‍ ജലചൂഷണമാണ് നടത്തുന്നതെന്ന് കാലിഫോര്‍ണിയ ആസ്ഥാനമായ ഇന്ത്യന്‍ റിസോഴ്‌സ് സെന്റര്‍ പറയുന്നു. ഇവര്‍ മെഹദിഗഞ്ജിലെ കൊക്കക്കോള വിരുദ്ധ മുന്നേറ്റത്തിന് പിന്തുണ നല്‍കിക്കഴിഞ്ഞു. കര്‍ഷകര്‍ക്ക് മുന്‍തൂക്കമുള്ള മേഖലയാണ് മെഹദിഗഞ്ജ്. ജനങ്ങളുടെ പ്രാഥമിക ആവശ്യത്തിനുള്ള ജലം പോലും ചൂഷണം ചെയ്ത് കൊക്കക്കോള കൊള്ളലാഭമുണ്ടാക്കുകയാണെന്നാണ് ആരോപണം.

കമ്പനിയുടെ ലൈസന്‍സ് അടിയന്തിരമായ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വില്ലേജ് കൗണ്‍സിലുകള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad