മൂന്നാര്‍ (www.evisionnews.in): പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചതായി ഭര്‍ത്താവ്. അവശനിലയിലായിരുന്ന ഗോമതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അമിതമായി മരുന്നുകള്‍ കഴിച്ച നിലയില്‍ ഗോമതിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അപവാദങ്ങളില്‍ മനംനൊന്ത് ഗോമതി ആത്മഹത്യക്ക് ശ്രമിച്ചതാണ് ഭര്‍ത്താവ് പോലീസിനോട് പറഞ്ഞു. മൂന്നാറില്‍ പൊമ്പിളൈ ഒരുമൈയുടെ മുന്നേറ്റത്തിന് തടയിടാന്‍ വ്യാപകമായ ശ്രമങ്ങളുണ്ടായിരുന്നു പലപ്പോഴും നേതാക്കള്‍ തമ്മില്‍ ഭിന്നതകളുണ്ടായി.
മൂന്നാര്‍ പഞ്ചായത്തിലെ പൊമ്പിളൈ ഒരുമൈ അംഗങ്ങള്‍ യുഡിഎഫിന് പിന്തുണ നല്‍കിയതുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഭിന്നതയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളിലും താനുമായി കൂടിയാലോചിച്ചില്ലെന്ന് കഴിഞ്ഞ ദിവസം തന്നെ ഗോമതി വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ഗോമതിക്ക് പണവും മറ്റ് സഹായങ്ങളും ലഭിക്കുന്നുണ്ടെന്നും ആരോപണങ്ങളും ഉണ്ടായിരുന്നു.
ഗോമതി എ.ഐ.ഡി.എംകെയുമായി സഖ്യമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് ഒരുവിഭാഗം ആക്ഷേപമുന്നയിച്ചപ്പോള്‍ ലിസി സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്ന ആരോപണവുമായി മറുവിഭാഗവും രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ലിസി സണ്ണിയും പഞ്ചായത്തംഗങ്ങളും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. എന്നാല്‍ തന്നോട് ആലോചിക്കാതെയാണ് തീരുമാനമെന്ന് ഗോമതി പ്രതികരിച്ചിരുന്നു.
Keywords; Kerala-news-suicide-doctor

Post a Comment
0 Comments