Type Here to Get Search Results !

Bottom Ad

ജാമ്യവ്യവസ്ഥ ലംഘിച്ചതിന് അബ്ദുല്‍ റഹ്മാന്‍ തെരുവത്തിനെ റിമാണ്ട് ചെയ്തു

കാസര്‍കോട് (www.evisionnews.in): ബ്ലാക്ക്‌മെയില്‍ കേസില്‍ കോടതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് തളങ്കര തെരുവത്തെ അബ്ദുല്‍ റഹ്മാനെ (40)നെ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഡിസംബര്‍ രണ്ടു വരെ റിമാണ്ട് ചെയ്തു. 

ഭീഷണിപ്പെടുത്തി ഒരു കരാറുകാരനില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് മാസം മുമ്പാണ് അബ്ദുല്‍ റഹ്മാന്‍ തെരുവത്തിനെ അറസ്റ്റുചെയ്തത്. റിമാണ്ടിലായിരുന്ന അബ്ദുല്‍ റഹ്മാന് ഉപാധികളോടെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ആഴ്ചയില്‍ ഒരു ദിവസം അന്വേഷണ ഉദ്യോഗസ്ഥനായ ആദൂര്‍ സി.ഐ മുമ്പാകെ ഹാജരാകണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. എന്നാല്‍ ഇത് ലംഘിച്ച അബ്ദുല്‍ റഹ്മാന്‍ പിന്നീട് ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് അബ്ദുല്‍ റഹ്മാന്‍ നവംബര്‍ 18ന് കോടതിയില്‍ കീഴടങ്ങിയത്.


Keywords; Kasaragod-news-theruvath-abdul-rahman-remand-court

Post a Comment

0 Comments

Top Post Ad

Below Post Ad