Type Here to Get Search Results !

Bottom Ad

ഹൃദയാഘാതംമൂലം തളങ്കര സ്വദേശി മരിച്ചു

തളങ്കര (www.evisionnews.in): ട്രെയില്‍ നിന്നിറങ്ങുന്നതിനിടയില്‍ തളങ്കര സ്വദേശി ഹൃദയാഘാതംമൂലം മരിച്ചു. മുംബൈയില്‍ ചെറുകിട വ്യാപാരം നടത്തുന്ന തളങ്കര നുസ്രത്ത്‌നഗറിലെ പി.എം മുഹമ്മദ് കുഞ്ഞിയാണ് (72) മരിച്ചത്. 

മുംബൈയില്‍ നിന്ന് തിങ്കളാഴ്ച രാവിലെ ആറുമണിയോടെ കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെത്തിയ മുഹമ്മദ് കുഞ്ഞി ട്രെയിനിറങ്ങുന്നതിനെ കുഴഞ്ഞുവീഴുകയായിരുന്നു. റെയില്‍വെ സ്റ്റേഷനില്‍ സ്വീകരിക്കാനെത്തിയ ബന്ധുക്കള്‍ ഉടന്‍ തളങ്കര മാലിക് ദിനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: ഷഹനാസ്, ആരിഫ, സഫ്‌നാസ്. മരുമക്കള്‍: സബീര്‍ തളങ്കര, അബ്ദുല്‍ റഹീം ചേരങ്കൈ, ബദറുദ്ദീന്‍ ബേവിഞ്ച. സഹോദരങ്ങള്‍: ആമിന, മാമു, ആയിഷാബി, നഫീസ, മാലിക്.


Keywords: Kasaragod-news-thalangara-mumbai-train-heart-attack-

Post a Comment

0 Comments

Top Post Ad

Below Post Ad