Type Here to Get Search Results !

Bottom Ad

പോലീസുകാരെ ടിപ്പര്‍ ലോറിയിടിച്ച് പരിക്കേല്‍പ്പിച്ചതിന് ഡ്രൈവര്‍ അറസ്റ്റില്‍

കുമ്പള (www.evisionnews.in): എസ്.ഐ ഉള്‍പ്പടെ രണ്ട് പോലീസുകാരെ ടിപ്പര്‍ ലോറിയിടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. മൊഗ്രാല്‍ നാങ്കിയിലെ പി.എസ് മൊയ്തീനാ (33)ണ് അറസ്റ്റിലായത്. 

ബുധനാഴ്ച പുലര്‍ച്ചെ മൊഗ്രാലിലാണ് സംഭവം. അനധികൃതമായി ടിപ്പര്‍ ലോറിയില്‍ പൂഴി കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കുമ്പള എസ്.ഐ. പി. അനൂപ് കുമാറും സിവില്‍ പോലീസ് ഓഫീസര്‍ മധുവും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ ടിപ്പര്‍ ലോറിയിടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനാണ് കേസ്.


Keywords: Kasaragod-news-mogral-driver-arrest

Post a Comment

0 Comments

Top Post Ad

Below Post Ad