Type Here to Get Search Results !

Bottom Ad

കെ.എസ് സുലൈമാന്‍ ഹാജി, പഴയ തലമുറയിലെ കരുത്തന്‍ : എസ്.എ.എം ബഷീര്‍


കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടെ പൊതുരാഷ്ട്രീയ രംഗത്തെ പഴയ തലമുറയിലെ കരുത്തനെയാണ് കെഎസ് സുലൈമാന്‍ ഹാജിയുടെ വിയോഗത്തിലൂടെ നാടിന് നഷ്ടമായതെന്ന് ഖത്തര്‍ കെഎംസിസി പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ പറഞ്ഞു. ഉത്തര കേരളത്തില്‍ മുസ്ലിംലീഗിന് അടിത്തറപാകുന്നതില്‍ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ച പ്രഗത്ഭമതിയാണ് അദ്ദേഹം. നിസ്വാര്‍ത്ഥമായ ജനസേവനവും ജീവകാരുണ്യപ്രവര്‍ത്തനവുമാണ് അദ്ദേഹം നിര്‍വഹിച്ചത്. 

വ്യക്തിപരമായ പലനേട്ടങ്ങളും ത്യജിച്ചാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. വിദ്യാര്‍ത്ഥി സംഘടനാ കാലഘട്ടം മുതല്‍ തനിക്ക് സുലൈമാന്‍ ഹാജിയുമായി അടുത്ത ബന്ധമുണ്ട്. എംഎസ്എഫിന് താങ്ങും തണലും ഞങ്ങളെ പോലുള്ള വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ക്ക് പിതൃതുല്യമായ ഉപദേശങ്ങളും അദ്ദേഹം നല്‍കിപ്പോന്നിരുന്നു. എസ്.എ.എം ബഷീര്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.


Keywords: Kasaragod-news-ks-sam-baheer-kmcc-qatar

Post a Comment

0 Comments

Top Post Ad

Below Post Ad